വീട്ടുകാരറിയാതെ റോഡിലേക്കിറങ്ങിയ മൂന്നുവയസ്സുകാരിക്ക് ബൈക്ക് ഇടിച്ച് ദാരുണാന്ത്യം

വീട്ടുകാരറിയാതെ റോഡിലേക്കിറങ്ങിയ മൂന്നുവയസ്സുകാരിക്ക് ബൈക്ക് ഇടിച്ച് ദാരുണാന്ത്യം

കൊണ്ടോട്ടി : വീട്ടുകാരറിയാതെ റോഡിലേക്കിറങ്ങിയ മൂന്നുവയസ്സുകാരി ബൈക്കിടിച്ച്‌ മരിച്ചു.

മുതുപറമ്പ് പരതക്കാട് കുണ്ടിൽപീടികയ്ക്കു സമീപം അമ്പലപ്പുറവൻ അബ്ദുൽനാസറിന്റെയും ബഷീറയുടെയും ഏക മകൾ ഇസാ എസ്‌വിനാണു മരിച്ചത്.

ചൊവ്വാഴ്ച പകൽ മൂന്നുമണിയോടെയാണ് അപകടം. വീട്ടിൽനിന്ന് റോഡിലേക്കിറങ്ങിയ കുട്ടിയെ എടവണ്ണപ്പാറ ഭാഗത്തേക്കു പോകുകയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു.

നാട്ടുകാർ ഉടൻതന്നെ കുട്ടിയെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം ബുധനാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുനൽകും. സംഭവത്തിൽ കൊണ്ടോട്ടി പോലീസ് കേസെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !