കേരള കോണ്‍ഗ്രസ് -എം തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാര്‍ഷിക വികസന ബാങ്കിനു മുന്നിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു.

തൊടുപുഴ: കാര്‍ഷിക വികസന ബാങ്കില്‍നിന്നു സസ്‌പെന്‍ഡ് ചെയ്ത ജീവനക്കാരിയെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് -എം തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാര്‍ഷിക വികസന ബാങ്കിനു മുന്നിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു.

ബാങ്കിലെ സ്ഥിരം ജീവനക്കാരിയായിരുന്ന വനിതാ കോണ്‍ഗ്രസ് -എം സംസ്ഥാന ജനറല്‍ സെക്രട്ടറി അംബിക ഗോപാലകൃഷ്ണനെ സസ്‌പെന്‍ഡ് ചെയ്ത നടപടിക്കെതിരേയായിരുന്നു സമരം. സഹകരണ ബാങ്കിലെ മറ്റൊരു ജീവനക്കാരനെതിരേ അംബിക പരാതി നല്‍കിയതോടെയാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കമെന്ന് നേതാക്കള്‍ ആരോപിച്ചു.

കോണ്‍ഗ്രസ് അനുഭാവിയായ ഇയാളെ സംരക്ഷിക്കുന്നതിനാണ് ഭരണസമിതി ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. കാര്‍ഷിക വികസന ബാങ്കിലെ ജീവനക്കാര്‍ക്കെതിരേ പ്രതികാര നടപടി സ്വീകരിക്കുന്ന സമീപനം യുഡിഎഫ് അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ ഉദ്ഘാടനം ചെയ്തു.

അഗസ്റ്റിന്‍ വട്ടക്കുന്നേല്‍, റെജി കുന്നംകോട്ട്, ജയകൃഷ്ണന്‍ പുതിയേടത്ത്, അപ്പച്ചന്‍ ഓലിക്കരോട്ട്, പി.ജി. ജോയി, ജോസ് പാറപ്പുറം, തോമസ് കിഴക്കേപ്പറന്പില്‍, ഏബ്രഹാം അടപ്പൂര്‍, മനോജ് മാമല, ജോസ് മാറാട്ടില്‍, ജോര്‍ജ് അറയ്ക്കല്‍, സണ്ണി കടുത്തലകുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !