കെനിയ: ആഫ്രിക്കൻ രാജ്യങ്ങൾ ആന്ത്രാക്സ് രോഗ ഭീതിയില്‍. തെക്ക് കിഴക്കന്‍ മേഖലയിലെ അഞ്ച് രാജ്യങ്ങളിലാണ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
1,100 ലധികം കേസുകളും 20 മരണങ്ങളുമാണ് ഈ വര്‍ഷം ഇവിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കെനിയ, മലാവി, ഉഗാണ്ട, സാംബിയ, സിംബാബ്വെ തുടങ്ങിയ ഇടങ്ങളിൽ സംശയാസ്പദമായ 1,166 കേസുകൾ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. അതേസമയം ഈ രാജ്യങ്ങളിൽ എല്ലാ വര്‍ഷവും രോഗം സ്ഥിരീകരിക്കാറുണ്ടെന്നും 2011 ന് ശേഷം ഏറ്റവും മോശം അവസ്ഥയിലൂടെയാണ് സാംബിയ കടന്നുപോകുന്നതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
അഞ്ച് രാജ്യങ്ങളില്‍ എല്ലാ വര്‍ഷവും രോഗം സ്ഥിരീകരിക്കുന്നുണ്ടെന്നാണ് കണക്കുകൾ. 2011 ന് ശേഷമുള്ള ഏറ്റവും മോശം അവസ്ഥയാണ് സാംബിയ നേരിടുന്നത് . ഈ വര്‍ഷം ആദ്യമായി മലാവിയില്‍ മനുഷ്യനില്‍ ആന്ത്രാക്സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉഗാണ്ടയില്‍ ഇതുവരെ 13 മരണങ്ങളും ആന്ത്രാക്സിനെ തുടര്‍ന്നാണെന്നാണ് കണ്ടെത്തിൽ. സാംബിയയലിലെ സ്ഥിതി ഏറ്റവും ആശങ്കാജനകമാണ്. നവംബര്‍ 20 വരെ 684 സംശയാസ്പദമായ കേസുകകളും നാല് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു . സാംബിയയിലെ 10 പ്രവിശ്യകളില്‍ ഒമ്പതിലും മനുഷ്യരില്‍ ആന്ത്രാക്സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മലാവിയില്‍ ഈ വര്‍ഷം ആദ്യമായി മനുഷ്യനില്‍ ആന്ത്രാക്സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉഗാണ്ടയില്‍ ഇതുവരെ 13 മരണങ്ങളാണ് ആന്ത്രാക്സിനെ തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സാംബിയയിലും സ്ഥിതി മോശമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.