കേന്ദ്ര സർക്കാരിന്റെ യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിൽ യുവജനങ്ങൾക്കായി ഓൺലൈൻ പ്ലാറ്റ്‌ഫോം 'മേരാ യുവ ഭാരത്' (Mera Yuva Bharat - MY BHARAT) രജിസ്ട്രേഷൻ ആരംഭിച്ചു. 15 നും 29 നും ഇടയിൽ പ്രായമുള്ള ഇന്ത്യയിലെ യുവജനങ്ങൾക്ക് https://mybharat.gov.in/ മൈ ഭാരത് പോർട്ടലിന്റെ ആനുകൂല്യങ്ങൾ നേടാം.
ഇന്ത്യയിലെ എല്ലാ യുവതീയുവാക്കൾക്കും രാഷ്ട്ര നിർമ്മാണത്തിന് സംഭാവന നൽകാനും ഓൺലൈനിൽ നൽകുന്ന പഠനങ്ങളിലൂടെ അവരുടെ വൈദഗ്‌ധ്യം വർദ്ധിപ്പിക്കുവാനും ഈ സംവിധാനത്തിലൂടെ കഴിയും, പോർട്ടലിൽ വാഗ്ദാനം ചെയ്യുന്ന "എന്റെ ഭാരത്” ആനുകൂല്യങ്ങളുടെ പൂർണ്ണമായ വിവരങ്ങൾ നിങ്ങൾക്ക് വെബ്‌സൈറ്റിൽ തന്നെ ലഭ്യമാണ്. നിങ്ങളുടെ താൽപര്യങ്ങൾക്ക് അനുസരിച്ച് അവ ഉപയോഗിക്കാവുന്നതുമാണ്. യുവ ഉത്സവങ്ങൾ, യുവജന സാംസ്കാരിക വിനിമയ പരിപാടികൾ, പരിശീലന പരിപാടികൾ, യൂത്ത് ഇന്‌റേൻഷിപ്പ്. എക്സ‌്‌പീയൻഷ്യൽ ലേണിംഗ്. എൻ.ജി.ഒ-കളുമായി ബന്ധം സ്ഥാപിക്കൽ, ബിസിനസ്സ്, ഏറ്റവും പുതിയ റിക്രൂട്ട്മെന്റ് അറിയിപ്പ് എന്നിവയും അതിലേറെ വിവിധ സേവനങ്ങളുമുണ്ട്.
മൈ ഭാരത് പോർട്ടലിൻറ്റെ പ്രചാരണ, രജിസ്ട്രേഷൻ ചുമതല നെഹ്രു യുവ കേന്ദ്രക്കാണ് (NYKS). പേര്, മൊബൈൽ നമ്പർ, സ്ഥലം, സംസ്ഥാനം, തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ നൽകി NYKS ഓപ്ഷൻ നൽകി രെജിസ്ട്രേഷൻ നടത്തിയാൽ വിവിധ സർക്കാർ സേവന സംരംഭങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.
രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ ലിങ്ക് ഓപ്പൺ ചെയ്ത് വിവരങ്ങൾ നൽകുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.