ആലുവ: കളമശ്ശേരി ഭീകരാക്രമണാന്വേഷണത്തില് പോലീസിന്റെ മെല്ലെ പോക്ക് അന്വേഷണം അട്ടിമറിക്കുന്ന തലത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് എസ്ഡിപിഐ എറണാകുളം ജില്ലാ പ്രസിഡണ്ട് വികെ ഷൗക്കത്തലി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
കളമശ്ശേരി ഭീകരാക്രമണ കേസ് അട്ടിമറിക്കുന്നതിനേറെ എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 20 ഡിസംബര്‍ 2023ല്‍ എറണാകുളം ഐജി ഓഫീസിലേക്ക് നടക്കുന്ന മാര്‍ച്ച് ബന്ധപ്പെട്ട് ജില്ലാ ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കേസന്വേഷണത്തിന്റെ ഒന്നാം ദിവസം മുതല്‍ തന്നെ അന്വേഷണം ശരിയായ ദിശയിയില്ലല്ല സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് എന്ന് എസ്ഡിപിഐ ആരോപിച്ചിട്ടുള്ളതാണ്. കേരളം കണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തില്‍ കേവലം ഒരു പ്രതി മാത്രമേ ഉള്ളു എന്ന പോലീസിന്റെ തീര്‍പ്പ് അംഗീകരിക്കാനാവില്ല.
എട്ടുപേര്‍ കൊല്ലപ്പെടുകയും പത്തോളം പേര്‍ക്ക് കാര്യമായ പരിക്കു പറ്റുകയും ചെയ്ത ഭീകരാക്രമണം നടന്നത് എന്‍എഡി ആയുധ ഡിപ്പോ,ഗെയില്‍ ഓഫീസ്, ഇന്ത്യന്‍ ഓയില്‍ , കളമശ്ശേരി മെഡിക്കല്‍ കോളേജ് തുടങ്ങിയ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന എറണാകുളം ജില്ലയിലെ ഏറ്റവുംതന്ത്രപ്രധാനമായ ഒരു സ്ഥലത്താണ്. എന്നാല്‍ പോലിസ് ആവശ്യമായ പ്രാധാന്യം നല്‍കാതെ ഒരു ഭീകരാക്രമണത്തെ വളരെ നിസ്സാരവല്‍ക്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
സ്ഫോടനം നടന്നതിന്റെ തലേദിവസം മാര്‍ട്ടിന്റെ ഫോണിലേക്ക് ഒരു കോള്‍ വരികയും തുടര്‍ന്ന് മാര്ട്ടിന് സമ്മര്‍ദ്ദത്തിലാവുകയും ചെയ്തുവെന്ന ഭാര്യയുടെ മൊഴി കേന്ദ്രീകരിച്ചുള്ള അന്വേഷണം എങ്ങും എത്തിയിട്ടില്ല.
സാധാരണഗതിയില്‍ അന്വേഷണം നടന്ന് ആഴ്ചകള്‍ക്കുള്ളില്‍ പുറത്തുവരുന്ന സൈബര്‍ ഫോറന്‍സിക് റിപ്പോര്‍ട്ട്, രാസ പരിശോധന റിപ്പോര്‍ട്ട്, തുടങ്ങിയവ ഈ കേസില്‍ വളരെ വൈകിയിരിക്കുന്ന സാഹചര്യത്തിലാണുള്ളത്.
മാര്‍ട്ടിനു വന്ന കോള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണംകേസ് ബന്ധപ്പെട്ട കൂടുതല്‍ പ്രതികളെ വെളിച്ചത്തു കൊണ്ട് വരാന്‍ സഹായിക്കുമെന്നിരിക്കെ അതിലേക്ക് പോലീസ് പോകാത്തത് ദുരൂഹമാണ്. തൊണ്ടിമുതല്‍ ശേഖരിക്കുന്ന വിഷയത്തില്‍ ഉള്‍പ്പെടെ പ്രതിയുടെ മൊഴി അടിസ്ഥാനത്തില്‍ മാത്രം അന്വേഷണം കൊണ്ടു പോകാനുള്ള പോലീസിന്റെ താല്പര്യം എന്തുകൊണ്ടാണ് എന്ന് വ്യക്തമാവേണ്ടതുണ്ട്.
പോലീസ് നടത്തുന്ന അന്വേഷണത്തിലെ ഗുരുതരമായ വീഴ്ച മനസ്സിലാക്കണമെങ്കില്‍ സംഭവ ദിവസം മാര്ട്ടിന് ഉപയോഗിച്ചു എന്ന് പറയുന്ന അദ്ദേഹത്തിന്റെ വാഹനം കണ്ടെത്തിയത് മാര്‍ട്ടിനെ കസ്റ്റഡിയിലെടുത്ത നാലു ദിവസത്തിനുശേഷമാണ്.
സംഭവദിവസം കണ്വെന്ഷന് സെന്ററില്‍ നിന്ന് പുറത്തേക്ക് പോയതായി പറയുന്ന നീല കാര്‍ ബന്ധപ്പെട്ട അന്വേഷണം എത്തിയിട്ടില്ല. ചെങ്ങന്നൂര്‍ രജിസ്ട്രേഷനുള്ള വ്യാജ നമ്പര്‍ പ്ലേറ്റ് വെച്ച കാര്‍ ബന്ധപ്പെട്ട അന്വേഷണ മാണ് എങ്ങും എത്താതെ നില്‍ക്കുന്നത് .
അത്താണിയില്‍ പരിശീലനം നടന്നു എന്നു പറയപ്പെടുന്ന സ്ഥലം കേന്ദ്രീകരിച്ചുള്ള അന്വേഷണം നടക്കാത്തത് ദുരൂഹമാണ്. സംഭവത്തിന് ശേഷം ആ ബില്‍ഡിംഗ് പെയിന്റ് അടിച്ചതിന്റെയും ദുരൂഹത അന്വേഷിക്കേണ്ടതുണ്ട്.
യൂട്യൂബ് നോക്കി ബോംബ് ഉണ്ടാക്കാന്‍ പഠിച്ചു എന്നുള്ള മാര്‍ട്ടിന്റെ വാദം അംഗീകരിക്കാന്‍ കഴിയുന്നതല്ല. യുട്യൂബില്‍ അത്തരം കണ്ടന്റുകള്‍ അപ്ലോഡ് ചെയ്യപ്പെട്ടാലും നീക്കം ചെയ്യാനുള്ള സംവിധാനം യൂട്യൂബിലുണ്ട് എന്നിരിക്കെ മാര്ട്ടിന് ബോംബ് ഉണ്ടാകാന്‍ പഠിച്ചത് ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടക്കേണ്ടതുണ്ട്.
പ്രതി മാര്‍ട്ടിനാണെന്ന് പുറത്തുവന്നതിനു ശേഷം ഭാര്യ, അവര്‍ താമസിക്കുന്ന വീടിന്റെ ഉടമയോട് നടത്തിയ 'പോലീസ് വരാന്‍ സാധ്യതയുണ്ടെന്ന ' പരാമര്‍ശം കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടന്നിട്ടില്ല.
കുറ്റസമ്മതം നടത്തിക്കൊണ്ട അദ്ദേഹം പുറത്തുവിട്ട വീഡിയോ ഉള്‍പ്പെടെ വ്യക്തമാക്കുന്നത് അദ്ദേഹം കാസ പോലുള്ള വലതുപക്ഷ തീവ്ര വിഭാഗങ്ങളുടെ സ്വാധീനത്തില്‍ വശംവതനായിരുന്നു എന്നാണ്.
യഹോവ സാക്ഷികള്‍ ഭൂരിപക്ഷവും പരിവര്‍ത്തത ക്രിസ്ത്യാനികള്‍ ആയിരിക്കെ അവര്‍ക്കെതിരെയുള്ള ആക്രമണം കാസ സനാതന്‍ സന്‍സ്ഥ പോലുള്ള തീവ്ര വര്‍ഗീയ സംഘടനകളുടെ താല്പര്യ സംരക്ഷണര്‍ത്ഥം ആയിരുന്നോ എന്നുള്ള അന്വേഷണം നടക്കേണ്ടതുണ്ട്.
അതിരാവിലെ പ്രതി വീട്ടില്‍ നിന്ന് വെറുംകയ്യോടെ ഇറങ്ങിയെങ്കില്‍ എവിടെ നിന്നാണ് സ്പോടക വസ്തുക്കള്‍ ശേഖരിച്ചത് എന്നുള്ളതിന് പോലീസ് മറുപടി പറയേണ്ടത് ഉണ്ട്.
ഇത്തരം നിരവധി വിഷയങ്ങള്‍ക്ക് മറുപടി ലഭിക്കാത്ത സാഹചര്യമാണ് ഉള്ളത്. ഈ സാഹചര്യത്തിലാണ് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റി ഐജി ഓഫീസിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്.
എറണാകുളം കളക്ടറേറ്റ് സ്ഫോടനം, കോഴിക്കോട് ബസ്റ്റാന്‍ഡ് സ്ഫോടനം, കളമശ്ശേരി ബസ് കത്തിക്കല്‍ കേസ് തുടങ്ങിയ സംഭവങ്ങള്‍ക്ക് നല്കിയ പ്രാധാന്യം പോലും എട്ടുപേര്‍ കൊല്ലപ്പെട്ട കേരളത്തിലെ ഏറ്റവും വലിയ ഭീകരാക്രമണത്തിന് പോലീസ് മാധ്യമങ്ങളും നല്‍കുന്നില്ല എന്നുള്ളത് ബോധപൂര്‍വ്വം ആണ് എന്ന് മനസ്സിലാക്കേണ്ടി വരും.
ഈ വിഷയത്തില്‍ കേസന്വേഷണ ഊര്‍ജിതമാക്കാനുള്ള ഇടപെടല്‍ പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകണം എന്നാണ് എസ്ഡിപിഐക്ക് ആവശ്യപ്പെടാനുള്ളത്
പങ്കെടുക്കുന്നവര്‍, കെ എ മുഹമ്മദ് ഷമീര്‍ (ജില്ലാ സെക്രട്ടറി )ഷാനവാസ് സി എസ് (സെക്രട്ടറിയേറ്റ് അംഗം)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.