പാലാ : പാലായിൽ നടന്നുവരുന്ന മരണക്കിണർ ഉൾപ്പെടെയുള്ള താത്കാലിക അമ്യൂസ്മെന്റ് പാർക്കിന് പാലാ നഗരസഭ അനുമതി നല്കിയത് സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെയും നിയമങ്ങൾ പാലിക്കാതെയും ആണെന്ന് നഗരസഭ കൗൺസിലറും സി പി എം നഗരസഭ പാർലമെന്ററി പാർട്ടി നേതാവുമായ അഡ്വ ബിനു പുളിക്കകണ്ടം ആരോപിച്ചു.
പാലായുടെ ഭൂതകാലവും വർത്തമാനകാലവും ഭാവികാലവും ഒരു വർഷ ഭരണത്തിൽ ഒതുങ്ങി നില്ക്കുന്നതാണ് എന്ന് ധരിച്ചിരിക്കുന്ന ഭരണ നേതൃത്വത്തെ പൊട്ട കിണറ്റിലെ തവളെയെ പോലെയാണ് ജനം കാണുന്നത്.
അധികാരം വിട്ടൊഴിഞ്ഞ ശേഷം പദവികളില്ലാതെയിരിക്കുമ്പോൾ സ്വാർത്ഥ താത്പര്യത്തിനായി അധികാരമുപയോഗിച്ച് ഇപ്പോൾ ചെയ്യുന്ന ഇത്തരം നിയമ വിരുദ്ധ പ്രവർത്തികൾക്ക് കാലം കാത്ത് വയ്ക്കുന്ന മറുപടി ബന്ധപ്പെട്ടവർ നൽകേണ്ടി വരുമെന്ന് ഓർക്കുന്നത് നല്ലതാണെന്നും ബിനു മുന്നറിയിപ്പ് നല്കി.
നിയമവിരുദ്ധമായ അനുമതിക്കെതിരെ വിജിലൻസ് ഉൾപ്പെടെയുള്ള അധികാര കേന്ദങ്ങളിൽ പരാതി നല്കുമെന്നും ബിനു അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.