ടെല്‍ അവീവ്: ഒക്ടോബര്‍ ഏഴിന് ഇസ്രായേലിന് നേരെ ഹമാസ് നടത്തിയ ആക്രമണങ്ങളുടെ ബുദ്ധികേന്ദ്രം എന്ന് അറിയപ്പെടുന്ന ഹമാസ് സ്ഥാപകരിലൊരാളായ യഹ്യ സിൻവാറിനെ അവസാനിപ്പിക്കാൻ പോവുകയാണെന്ന് ഇസ്രായേല്‍.
" ഗാസ മുനമ്പില്‍ ഏത് ഭാഗത്തേക്കും ശത്രുവിനെ തിരക്കി പോകാമെന്ന് സൈന്യത്തോട് ഞാൻ അറിയിച്ചിരുന്നു. അവര്‍ ഇപ്പോള്‍ സിൻവാറിന്റെ വീട് വളയുകയാണ്. ആ വീട് അയാളുടെ താവളം അല്ലായിരിക്കാം.
അതുകൊണ്ട് തന്നെ സിൻവാര്‍ അവിടെ നിന്ന് രക്ഷപെട്ടേക്കാനും സാധ്യതയുണ്ട്. പക്ഷേ ഇനി അയാളെ കണ്ടെത്തുന്നത് വരെയുള്ള കുറഞ്ഞ സമയം മാത്രമാണ് സിൻവാറിന് മുന്നിലുള്ളതെന്നും" നെതന്യാഹു വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
സിൻവാര്‍ നിലവില്‍ വീടിനുള്ളില്‍ അല്ലെന്നും, ഭൂമിക്ക് അടിയിലുള്ള ഒളിത്താവളത്തില്‍ ആണെന്നുമാണ് വിവരം ലഭിച്ചതെന്ന് ഐഡിഎഫ് വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു. "സിൻവാര്‍ അവിടെയുണ്ടെന്ന കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം അവിടേക്ക് എത്തുന്നത്.
എന്നാല്‍ അവിടെ നിന്ന് ലഭിച്ച കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വ്യക്തമാക്കാൻ സാധിക്കില്ല. എല്ലാ കാര്യങ്ങളും വിശദമായി പറയാനുള്ള ഇടമല്ല ഇപ്പോഴിത്. അയാളെ കണ്ടെത്തി വധിക്കുക എന്നത് മാത്രമാണ് തങ്ങളുടെ കടമയെന്നും" ഡാനിയല്‍ ഹഗാരി പറഞ്ഞു.
2017ലാണ് യഹ്യ സിൻവാര്‍ ഹമാസിന്റെ പ്രധാന നേതാവായി തിരഞ്ഞെടുക്കപ്പെടുന്നത്. ഇസ്രായേല്‍ സൈനികരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിനും പാലസ്തീനികളെ കൊലപ്പെടുത്തിയതിനും ഇയാള്‍ അറസ്റ്റിലാവുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇസ്രായേലിനും ഹമാസിനും ഇടയിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ രൂപീകരിക്കാൻ ഖത്തറുമായുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കിയതും സിൻവാറാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.