കണ്ണൂർ :മദ്യലഹരിയില്‍ എസ്ഐയെ മര്‍ദിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ, തലശേരി സ്വദേശി റസീനയാണ് അറസ്റ്റിലായത്. മുന്‍പും യുവതി സമാന അക്രമം നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
കൂളിബസാര് സ്വദേശിയായ റസീന ഇന്നലെ രാത്രിയാണ് മദ്യപിച്ച് അപകടകരമായി വാഹനമോടിച്ചതും മറ്റ് വാഹനങ്ങളില്‍ ഇടിപ്പിച്ചതും. നാട്ടുകാര്‍ ഇത് ചോദ്യം ചെയ്തതോടെ റസീന കണ്ണില്‍ കണ്ടവരെ മര്‍ദിക്കാനും അസഭ്യം പറയാനും തുടങ്ങി.യുവതി നാട്ടുകാരിലൊരാളെ ചവിട്ടുന്നതും അയാള്‍ തിരിച്ച് ഉപദ്രവിക്കുന്നതും പൊലീസുകാര്‍ പിടിച്ച് മാറ്റാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
എസ്.ഐ ദീപ്തിയുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പൊലീസ് സംഘം റസീനയെ അനുനയിപ്പിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെ നിന്നും വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടയില്‍ എസ്.ഐയെയും മര്‍ദിക്കുകയായിരുന്നു.
ഇതോടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന വകുപ്പ് ചുമത്തി പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു. റസീനയെ കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. നാട്ടുകാരുടെ പരാതിയിലും പൊലീസ് കേസെടുത്തു.
മുന്‍പും പലവട്ടം റസീന മദ്യലഹരിയില്‍ അക്രമം അഴിച്ചുവിട്ടിട്ടുണ്ടെന്നും അറസ്റ്റിലാകുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയുമാണെന്നും പൊലീസ് പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.