ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു. ഡിസംബര്‍ 24 വരെ രാജ്യത്ത് ആകെ 63 ജെ എൻ 1 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം തിങ്കളാഴ്ച വ്യക്തമാക്കിയത്..ആകെയുള്ള 63 കേസുകളില്‍ 34 എണ്ണം ഗോവയില്‍ നിന്നും 9 എണ്ണം മഹാരാഷ്ട്രയില്‍ നിന്നും 8 എണ്ണം കര്‍ണാടകയില്‍ നിന്നും 6 എണ്ണം കേരളത്തില്‍ നിന്നും 4 തമിഴ്നാട്ടില്‍ നിന്നും 2 എണ്ണം തെലങ്കാനയില്‍ നിന്നുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും കേന്ദ്രം വ്യക്തമാക്കി.
ഞായറാഴ്ച 3742 ആയിരുന്നുവെങ്കില്‍ തിങ്കളാഴ്ച ഇന്ത്യയില്‍ സജീവമായ കേസുകളുടെ എണ്ണം 40544 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പത്രക്കുറിപ്പില്‍ പറയുന്നു. കോവിഡ് സബ് വേരിയറ്റ് ആദ്യമായി കണ്ടെത്തിയ കേരളത്തില്‍ ഒരു മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.
രാജ്യത്ത് ആകെ കോവിഡ് ബാധിച്ചത് നാലരക്കോടി ആളുകള്‍ക്കാണ്. 98.81 ശതമാനം പേരും രോഗത്തില്‍ നിന്ന് മുക്തരായി. 5.33 ലക്ഷം പേര് മരിക്കുകയും ചെയ്തു. 1.19 ശതമാനമാണ് മരണനിരക്ക്. 220.67 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തിട്ടുണ്ട്.
കേരളത്തില്‍ 128 .പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 3128 ആയി. കോവിഡ് സ്ഥിരീകരിച്ച എല്ലാ സാമ്പിളുകളും ജനിതക ശ്രേണീ പരിശോധനയ്ക്ക് അയക്കാൻ കേന്ദ്രം നിര്‍ദ്ദേശം നല്കി. സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ കോവിഡ് കേസുകളുടെ എണ്ണത്തില്‍ അഞ്ചിരട്ടി വര്‍ദ്ധനവ് ഉണ്ടായതായാണ് റിപ്പോര്‍ട്ട്.
ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഈ മാസം 17 നും 23 നും ഇടയില്‍ മുൻ വാരത്തെ അപേക്ഷിച്ച് അഞ്ചിരട്ടി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്,. ഈ മാസം 10 നും 16 നും ഇടയില്‍ 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 17 നും 23 നും ഇടയില്‍ 103 ആയി.
കോവിഡ് വ്യാപനം വര്ദ്ധിക്കുന്നതിടയില് വരാനിരിക്കുന്ന ഉത്സവ സീസണ് കണക്കിലെടുത്ത് കോവിഡ് 19 നിയന്ത്രിക്കാനുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി സുധാൻഷ് പന്ത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കത്തെഴുതി. രോഗ വ്യാപനം വര്ദ്ധിക്കുന്നതുള്ള സാധ്യത കുറയ്ക്കുന്നതിന് ആവശ്യമായ പൊതു ജനാരോഗ്യ നടപടികള്‍ ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം സര്‍ക്കാരുകളോട് നിര്‍ദ്ദേശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.