ഈരാറ്റുപേട്ട :തലപ്പുലം ഗ്രാമപഞ്ചായത്ത് ഈരാറ്റുപേട്ട ICDS ന്റെ ആഭിമുഖ്യത്തിൽ നടത്തിയ കുട്ടികൾക്കും മുതിര്ന്നവർക്കും എതിരെ ഉള്ള അതിക്രമങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ ഓറഞ്ച് ദി വേൾഡ് ക്യാമ്പയിൻ 2023റാലിയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥ് ക്യാമ്പയിൻ ഉത്ഘാടനം ചെയ്ത് സംസാരിച്ചു. ICDS സൂപ്പർവൈസർ ശ്രീമതി ഓമന S അധ്യക്ഷത വഹിച്ചു. അംഗൻ വാടി വർക്കർ സിന്ധു K. B സ്വാഗതം ആശംസിച്ചു. ഈരാറ്റുപേട്ട ജനമൈത്രി പോലീസ് ശ്രീ. ബിനോയ് മുഖ്യ പ്രഭാഷണം നടത്തി.ഈറ്റക്കാട് അംഗൻവാടി വർക്കർ ശ്രീമതി മായ V. T കൃതജ്ഞത രേഖപ്പെടുത്തി.എല്ലാ അംഗൻ വാടി വർക്കർമാരും പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.