കോട്ടയം ജനറൽ ആശുപത്രിയിൽ ജോലി വാഗ്‌ദാനം ചെയ്‌ത്‌ പണം തട്ടിയ യൂത്ത്‌കോൺഗ്രസ്‌ നേതാവ്‌ കൂടുതൽ പേരെ തട്ടിപ്പിന് ഇരയാക്കിയതായി സൂചന

തിരുവനന്തപുരം:കോട്ടയം ജനറൽ ആശുപത്രിയിൽ ജോലി വാഗ്‌ദാനം ചെയ്‌ത്‌ പണം തട്ടിയ യൂത്ത്‌കോൺഗ്രസ്‌ നേതാവ്‌ അറസ്റ്റിൽ. പത്തനംതിട്ട ജില്ലാ സെക്രട്ടറി അരവിന്ദ്‌ വെട്ടിക്കലിനെയാണ്‌ കന്റോൺമെന്റ്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌.


റിസപ്‌ഷനിസ്റ്റ്‌ തസ്തികയിൽ നിയമന ഉത്തരവ്‌ കൈമാറി 50,000 രൂപ വാങ്ങിയ സംഭവത്തിൽ ആരോഗ്യവകുപ്പ്‌ ഡയറക്ടറർ നൽകിയ പരാതിയിലാണ്‌ കന്റോൺമെന്റ്‌ പൊലീസ്‌ അരവിന്ദിനെ അറസ്റ്റ്‌ ചെയ്‌തത്‌.

എംപി ക്വോട്ടയിൽ നിയമനം നൽകാമെന്നായിരുന്നു ഏറ്റുമാനൂർ സ്വദേശിയായ യുവതിക്ക്‌ അരവിന്ദ്‌ നൽകിയ വാഗ്‌ദാനം. ജനുവരി 17ന്‌ ജോലിക്ക്‌ ഹാജരാകണമെന്ന്‌ കാണിച്ച്‌ കത്തും കൈമാറി. അരവിന്ദ്‌ പറഞ്ഞതുപ്രകാരം ജോലിക്കെത്തിയപ്പോഴാണ്‌ തട്ടിപ്പിനിരയായ വിവരം യുവതി അറിഞ്ഞത്‌.

സംഭവത്തിൽ യുവതി പരാതി നൽകിയിരുന്നില്ല. എന്നാൽ, യൂത്ത്‌കോൺഗ്രസ്‌ നേതാവ്‌ കൈമാറിയ കത്തിന്റെ പകർപ്പ്‌ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വിഷയം ശ്രദ്ധയിൽപ്പെട്ടതോടെ ആരോഗ്യവകുപ്പ്‌ ഡയറക്ടർ പരാതി നൽകുകയായിരുന്നു.

പത്തനംതിട്ടയിൽനിന്ന്‌ അറസ്റ്റിലായ പ്രതിയെ തിരുവനന്തപുരത്ത്‌ എത്തിക്കും. തട്ടിപ്പിന്‌ ഇരയായ യുവതിയെയും പൊലീസ്‌ വിളിപ്പിച്ചിട്ടുണ്ട്‌. ഇവരുടെ മൊഴി രേഖപ്പെടുത്തിയശേഷം പൊലീസ്‌ വിശദമായ അന്വേഷണത്തിലേക്ക്‌ കടക്കും

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !