തൊടുപുഴ: ആഴക്കടലിലെ വിസ്മയ കാഴ്ചകള്‍ കണ്മുന്നിലെത്തിക്കുന്ന മറൈന്‍ എക്സ്പോയ്ക്ക് തൊടുപുഴയില്‍ തുടക്കം. ക്രിസ്തുമസ്-ന്യൂ ഇയര്‍ ആഘോഷ വേളകള്‍ക്ക് പുതിയ വിസ്മയം തീര്‍ത്താണ് തൊടുപുഴയില്‍ മറൈന്‍ എക്സ്പോ ടണല്‍ അക്വാറിയം എക്സിബിഷന് ഒരുക്കിയിരിക്കുന്നത്.
കോലാനി വെങ്ങല്ലൂര്‍ ബൈപാസില്‍ പുളിമൂട്ടില്‍ ഗ്രൗണ്ടില്‍ തൊടുപുഴ മുനിസിപ്പല്‍ ചെയര്മാന് സനീഷ് ജോര്‍ജ് പ്രശസ്ത സിനിമാതാരം ലിയോണ ലിഷോയി എന്നിവര്‍ ചേര്‍ന്ന് എക്സ്പോ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലങ്ങോളം ഇങ്ങോളം നിരവധി വിസ്മയ പ്രദര്‍ശനങ്ങള്‍ ഒരുക്കിയ മറൈന്‍ എക്സ്പോ ആദ്യമായാണ് തൊടുപുഴയില്‍ പ്രദര്‍ശനത്തിന് എത്തിയത്.200 അടി നീളമുള്ളടണല് ഗ്ലാസ് അക്വാറിയങ്ങളാണ് പ്രദര്‍ശനത്തിലെ മുഖ്യആകര്‍ഷണം. അക്വാറിയങ്ങള്ക്കും അണ്ടര്‍ വാട്ടര്‍ ടണല്‍ അക്വാറിയത്തിനും പുറമെ വിദേശങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്ത അത്യാധുനികവും അതീവ സുരക്ഷിതവുമായ അമ്യൂസ്മെന്റ് പാര്‍ക്കും, ഉത്തരേന്ത്യന്‍ അറേബ്യന്‍ രുചി വൈവിധ്യങ്ങളും നിറയുന്ന അതിവിശാലമായ ഫുഡ് ഫെസ്റ്റും അക്വാഷോയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
ലക്ഷങ്ങള്‍ വില വരുന്ന വൈവിധ്യ പൂര്‍ണ്ണമായ സ്വദേശീയവും വിദേശീയവുമായ ശുദ്ധജല മത്സ്യങ്ങളും കടല്‍ മത്സ്യങ്ങളുമാണ് അക്വാറിയത്തിലുള്ളത്. അതിവിരളമായ അരാപൈമ, രാത്രിയില്‍ മനുഷ്യന്റെ ശബ്ദത്തില്‍ കരയുന്ന റെട്ടെയില്‍ ക്യാറ്റ് ഫിഷ്, അലിഗെറ്റര്‍ ഗാര്, മനുഷ്യനെ പോലും ഭക്ഷിക്കുന്ന ക്രൂര സ്വഭാവമുള്ള പീരാന, കടല്‍മത്സ്യങ്ങളായ ബട്ടര്‍ഫ്ളൈ, ബാറ്റ് ഫിഷ്, സ്റ്റാര്‍ഫിഷ്, ഹണിമൂണ്ഫിഷ്, കൂട്ടം കൂട്ടമായി സഞ്ചരിക്കുന്ന പുലിവാക, വിവിധ വര്‍ണ്ണങ്ങളിലുള്ള സ്റ്റിങ്ങ്ഗ്രേ, സമൂഹമായി മാത്രം വസിക്കുന്ന ടിന്‍ഫോയില്‍ ബാര്‍ബ്, വിഡോ ടെട്രാസ്, വെജിറ്റെറിയന്‍ മത്സ്യങ്ങളായ ജയിന്റ് ഗൗരാമി, മത്സ്യങ്ങളില്‍ സുന്ദരിയായ മുസ് കേരള ഫിഷ് തുടങ്ങി അഞ്ഞൂറില്പരം സ്വദേശി-വിദേശി മത്സ്യങ്ങളാണ് കൈയെത്തും ദൂരത്ത് നേരില്‍ കാണാന്‍ സാധിക്കുന്നത്.
ഡോ. എ.പി.ജെ. അബ്ദുള്‍ കലാം പവലിയന്, കുട്ടികള്‍ക്ക് വേണ്ടിയുള്ള മഡ്ഗോസ്കര്‍, റോബര്‍ട്ടോ ആനിമല്‍സ് എന്നിവ മുഖ്യ ആകര്‍ഷണങ്ങളാണ്. മറൈന്‍ എക്സ്പോ പ്രദര്‍ശനം ദിവസേന പകല്‍ 4 മണി മുതല്‍ 9.30 വരെ ആയിരിക്കും. ഉദ്ഘാടന സമ്മേളനത്തില്‍ നഗരസഭാ കൗണ്‍സിലര്‍മാരായ കെ. ദീപക്, കവിത വേണു, മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് പി.അജീവ്, മറൈന്‍ എക്സ്പോ ഡയറക്ടര്‍ എ.കെ നായര്‍, എം. പ്രഭാകരന് എന്നിവരും പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.