പത്തനംതിട്ട: മൈലപ്രയിൽ കടയ്ക്കുള്ളിൽ വയോധികനായ വ്യാപാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മൈലപ്ര സ്വദേശി പുതുവേലിൽ വീട്ടിൽ ജോർജ് ഉണ്ണുണ്ണി (73) ആണ് മരിച്ചത്.
വായിൽ തുണി തിരുകി കൈകാലുകൾ കെട്ടിയനിലയിലാണ് മൃതദേഹം കണ്ടെത്തിയത്.ശനിയാഴ്ച വെെകീട്ട് അഞ്ച് മണിയോടെ കടയിൽ സാധനം വാങ്ങാനെത്തിയവരാണ് മൃതദേഹം കണ്ടത്.മൈലപ്ര പോസ്റ്റ്ഓഫീസിനോട് ചേർന്ന രണ്ട് മുറി കടയുടെ പിന്നിൽ കൈകാലുകൾ പ്ളാസ്റ്റിക് കയർ ഉപയോഗിച്ച് വരിഞ്ഞുമുറുക്കി കെട്ടി വായിൽ തുണി തിരുകിയ നിലയിലായിരുന്നു മൃതദേഹം.
മോഷണശ്രമത്തിനിടെയുണ്ടായ കൊലപാതകമാണെന്ന സംശയത്തിലാണ് നിലവിൽ പോലീസ്. കടയിലെ സിസിടിവി ക്യാമറകൾ തകർത്തിട്ടുണ്ട്. സിസിടിവിയുടെ ഹാർഡ് ഡിസ്കും കാണാനില്ല.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറൻസിക്, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. ഭാര്യ: അന്നമ്മ ജോർജ്, മക്കൾ: ഷാജി ജോർജ്, സുരേഷ് ജോർജ്, മരുമക്കൾ: ആശ ഷാജി, ഷേർളി സുരേഷ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.