കോട്ടയം: പാന്റ് തയ്ക്കാനെന്ന വ്യാജേന 66 കാരിയായ തയ്യല്‍ക്കാരിയെ വീട്ടില്‍ കയറി ആക്രമിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിലായി.തലയോലപ്പറമ്പ് കിഴക്കേപ്പുറം നടുത്തുരുത്തേല്‍ വിഷ്ണു തിലകൻ(28) ആണ് അറസ്റ്റിലായത്.
ഡിസംബര്‍ 28ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം ഉണ്ടായത്. വീട്ടമ്മയെ മര്‍ദിച്ച് അവശയാക്കിയശേഷമാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
ഒറ്റയ്ക്ക് താമസിക്കുന്ന തയ്യല്‍ക്കാരിയായ വീട്ടമ്മയുടെ വീട്ടില്‍ പാന്റ് തയ്ക്കണമെന്ന വ്യാജേനയാണ് വിഷ്ണു തിലകൻ എത്തിയത്. കയറിപ്പിടിച്ചപ്പോള്‍ എതിര്‍ത്തത്തോടെ വിഷ്ണു വീട്ടമ്മയെ മര്‍ദിച്ച് അവശയാക്കി.
അതിനിടെ വീട്ടമ്മ കുതറിമാറി പുറത്തേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. ഓടിരക്ഷപ്പെടാൻ ശ്രമിച്ച വിഷ്ണുവിനെ സമീപവാസികള്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പ്രതിയുടെ ആക്രമണത്തില്‍ പരിക്കേറ്റ വീട്ടമ്മയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടമ്മയുടെ മുഖത്തിനും പല്ലിനും പരിക്കേറ്റിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.