ആലുവ :യുവതിയെ നിഷ്ഠൂരമായി പീഡിപ്പിച്ച സംഭവത്തിൽ അഡ്വ: പിജി മനുവിന്റെ അറസ്റ്റ് വൈകിപ്പിക്കുന്നതിലൂടെ കേസ് അട്ടിമറിക്കാനും പ്രതിയെ രക്ഷപ്പെടുത്താനുമുള്ള ശ്രമമാണെന്ന് വിമൻ ഇന്ത്യ മൂവ്മെന്റ് സംസ്ഥാനപ്രസിഡന്റ് സുനിത നിസാർ ആരോപിച്ചു.
പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച ഗവ: പ്ലീഡർ അഡ്വ: പിജി മനുവിനെ അറസ്റ്റുചെയ്യുക എന്നാവശ്യപെട്ട് വിമൻ ഇന്ത്യ മൂവ്മെന്റ് എറണാകുളം ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ നടത്തിയ എസ് പി ഓഫീസ് മാർച്ച് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.പീഡനത്തിന് ഇരയായ യുവതി നിയമസഹായം ആവശ്യപ്പെട്ട് കൊണ്ടാണ് ഗവ: അഭിഭാഷകനെ സമീപിച്ചത്. നിയമപരമായി സഹായം നൽകേണ്ട അഭിഭാഷകനിൽ നിന്ന് തന്നെ ഇത്തരത്തിലുള്ള അനുഭവം ഞെട്ടലുളവാക്കുന്നതാണ്.
യുവതി പോലീസിൽപരാതി നൽകിയിട്ടും അഭിഭാഷകനെ അറസ്റ്റ് ചെയ്യാത്തത് നീതീകരിക്കാനാവത്തതാണ്. കേസ് അട്ടിമറിച്ച് അഭിഭാഷകനെ രക്ഷപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത് എന്നാണ് അറസ്റ്റ് വൈകുന്നതിലൂടെ വ്യക്തമാവുന്നത്.
അധികാരവും സ്വാധീനവും ഉപയോഗിച്ച് ഇത്തരക്കാരെ രക്ഷപ്പെടുത്താണ് ശ്രമമെങ്കിൽ കേരളത്തിന്റെ തെരുവുകൾ സമരങ്ങൾ കൊണ്ട് പ്രക്ഷുബ്ധമാകുമെന്നും അതിന് നേതൃത്വം കൊടുക്കാൻ വിമൻ ഇന്ത്യ മൂവ്മെന്റ് തയ്യാറാണെന്നും അവർ മുന്നറിയിപ്പ് നൽകി.
ഇത്തരത്തിലുള്ള പ്രതികൾ രാഷ്ടീയ സ്വാധീനത്താൽ രക്ഷപ്പെടുന്ന അനുഭവങ്ങൾ ആവർത്തിക്കപ്പെടുന്നത് നിയമ സംവിധാനത്തിലുള്ള വിശ്വാസ്യത ചോദ്യം ചെയ്യപെടുമെന്നും പീഢനക്രിമിനലായ ഗവ.അഭിഭാഷകൻ മനുവിനെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്ത് നിയമത്തിൻ്റെ മുന്നിൽ കൊണ്ട് വരണമെന്നും, സ്ത്രീകൾക്കെതിരായുള്ള പീഡനങ്ങളിൽ പ്രതികൾക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും അവർ പറഞ്ഞുവിമൻ ഇന്ത്യ മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് സുമയ്യ സിയാദ് അദ്ധ്യക്ഷയായിരുന്നു. ജില്ലാ ജനറൽ സെക്രട്ടറി മഞ്ജുഷ റഫീഖ്, ജില്ലാകമ്മിറ്റി അംഗം മാജിത ജലീൽ, SDPI ജില്ലാ സെക്രട്ടറി ഷിഹാബ് പടന്നാട്, ആലുവ മണ്ഡലം പ്രസിഡന്റ് ഫസീല യുസുഫ് തുടങ്ങിയവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.