കോട്ടയം :ഉഴവൂർ പഞ്ചായത്തിലെ സർക്കാർ സ്കൂളിലെ കുട്ടികൾക്ക് പ്രഭാതഭക്ഷണം നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത് പ്രസിഡന്റ് തങ്കച്ചൻ കെ എം നിർവഹിച്ചു.
പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 3 ലക്ഷം രൂപയാണ് ടി പദ്ധതിക്കു അനുവദിച്ചിരിക്കുന്നത്. കുട്ടികൾക്ക് സ്കൂളിൽ വരുന്നതിനു പ്രോത്സാഹനം നൽകുക, അവരുടെ ആരോഗ്യം സംരക്ഷിക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് എന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോണിസ് പി സ്റ്റീഫൻ, മെമ്പര്മാരായ എലിയമ്മ കുരുവിള, സിറിയക് കല്ലടയിൽ, ശ്രീനി തങ്കപ്പൻ, റിനി വിൽസൺ സ്കൂൾ പ്രധാനധ്യാപകരായ സൂസി വര്ഗീസ് ടീച്ചർ, ഫേബ എം ജോസ് ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.