ചെങ്ങന്നൂർ: തിരുവൻവണ്ടൂരിൽ ഗുരുദേവ ഭദ്രകാളീക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ തകർത്ത് പണം കവർന്നു. സെന്റ് ഫ്രാൻസിസ് സാലസ് മലങ്കര ക്‌നാനായ കത്തോലിക്കാ പള്ളിയിലെ കുരിശടിയിലെ കാണിക്കവഞ്ചിയുടെ പൂട്ട് കുത്തിത്തുറന്ന് മോഷണശ്രമം നടത്തിയത്.
തിങ്കളാഴ്ച്ച പുലർച്ചെയാണ് മോഷണം നടന്നതായി അറിയുന്നത്. പുലർച്ചെ 4 .30 ന് ഭദ്രകാളീക്ഷേത്രത്തിലെ മേൽശാന്തി ബഹുലേയൻ നടതുറക്കാനെത്തിയപ്പോഴാണ് ഗേറ്റ് തുറന്ന് കിടക്കുന്നതായി കണ്ടത്. ഉടൻ തന്നെ ക്ഷേത്ര ഭാരവാഹികളെ വിവരം അറിയിച്ചു. സെക്രട്ടറി സോമോൻ ,പ്രസിഡൻറ് ഹരി പത്മനാഭൻ എന്നിവർ സ്ഥലത്തെത്തി ചെങ്ങന്നൂർ പോലീസിനെ വിവരം ധരിപ്പിച്ചു.തുടർന്ന് പോലീസ് എത്തി കൂടുതൽ പരിശോധന നടത്തി.ദേവീക്ഷേത്രനടയിലെയും കാണിക്കമണ്ഡപത്തിലെയും കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് പണം അപഹരിച്ചു. പ്രാഥമിക പരിശോധനയിൽ അയ്യായിരം രൂപയിലധികം നഷ്ടപെട്ടതായി ഭാരവാഹികൾ പറഞ്ഞു.
മണ്ഡലച്ചിറപ്പിൻ്റെ സമാപനം കഴിഞ്ഞ് കാണിക്കവഞ്ചി തുറക്കാനിരിക്കവെയാണ് മോഷണം നടന്നത്. നാണയങ്ങൾ ക്ഷേത്രത്തിനു സമീപം വിതറിയ നിലയിലും കാണപ്പെട്ടു. തൊട്ടടുത്ത വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും മോഷ്ടാവ് പള്ളിയുടെ മതിൽ ചാടിക്കടക്കുന്ന രംഗം പോലിസിനു ലഭിച്ചിട്ടുണ്ട്. ഇതിൽ നിന്നും പോലീസ് പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതേ സമയം പോലീസ് പട്രോളിംഗിനായി സംഭവസ്ഥലത്തു കൂടി പുലർച്ചെ രണ്ടു മണി കഴിഞ്ഞ് രണ്ട് മിനിറ്റിലാണ് കടന്നു പോയത് .
ഇതിനു ശേഷം 2. 04 – ന് ആണ് കള്ളൻ പള്ളിയുടെ മതിൽ ചാടിക്കടുക്കുന്നത് ദൃശ്യത്തിൽ വ്യക്തമാകുന്നത്. ഇതിനിടയിൽ ദേവീക്ഷേത്രത്തിനടുത്ത വീട്ടിൽ നിന്നും മോഷ്ടിച്ചെടുത്ത ഒരു സൈക്കിൾ മഴുക്കീറിലുള്ള വീട്ടിൽ നിന്നും ലഭിച്ചു. പോലീസ് അവിടെയും പരിശോധന നടത്തി. എന്നാൽ പ്രതി അവിടെ കഴിഞ്ഞു കൂടി എന്നതിന് ചില തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
ആലപ്പുഴയിൽ നിന്നും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും എത്തി തെളിവുകൾ ശേഖരിച്ചു. ചെങ്ങന്നൂർ, പുളിക്കീഴ് സ്റ്റേഷനിൽ നിന്നും പോലീസും എത്തിയിരുന്നു. പരാതിയെത്തുടർന്ന്, ചെങ്ങന്നൂർ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.