കോട്ടയം :ഈരാറ്റുപേട്ട നഗരസഭയും കേരള വ്യാപാരി വ്യവസായി ഏകോപനസമ്മിതി ഈരാറ്റുപേട്ട യൂണിറ്റും സംഘടിപ്പിക്കുന്ന ഈരാറ്റുപേട്ട നഗരോത്സവം വ്യാപാരോത്സവം 2024 ഫെബ്രുവരി 23 തീയതി മുതൽ മാർച്ച് 3 തീയതി വരെ അരുവിത്തുറ സെന്റ് ജോർജ് കോളേജ് ഓഡിറ്റോറിയത്തിൽ നടത്തപ്പെടുന്നു.
സാംസ്കാരിക സമ്മേളനങ്ങൾ ,സ്കൂൾ കോളേജ് കുട്ടികൾക്കുള്ള കലാപ്രദർശനങ്ങൾ ,കേരളത്തിലെ വിവിധ ട്രൂപ്പുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഗാനമേള , മിമിക്സ് പരേഡ് ,നാടൻ കലാ ദൃശ്യങ്ങൾ ,യുവജന വനിത വിദ്യാർത്ഥി നിയമ സമ്മേളനങ്ങൾ, കവിയരങ്ങൾ, കാർഷികമേള, ഫ്ലവർ ഷോ, ജലമേള ,ഫുഡ് ഫെസ്റ്റിവൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രോഗ്രാമുകൾ പ്ലാൻ ചെയ്തുവരുകയാണ്.ഇതുമായി ബന്ധപ്പെട്ട എക്സിക്യൂട്ടീവ് കമ്മിറ്റിയും പ്രോഗ്രാം ഫിനാൻസ് കമ്മിറ്റിയും ഉൾപ്പെടുന്ന 22 ഓളം സബ് കമ്മിറ്റികൾ ഈ മേഖലയിൽ രാഷ്ട്രീയപാർട്ടികൾ, യുവജന സംഘടനകൾ ,സന്നദ്ധ സംഘടനകൾ, വിവിധ ക്ലബ്ബുകൾ, മതസ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ,ബാങ്കുകൾ, പത്രമാധ്യമങ്ങൾ, സോഷ്യൽ മീഡിയ തുടങ്ങിയവരെ ഉൾപ്പെടുത്തിക്കൊണ്ട് വിപുലമായ സ്വാഗത സംഘ രൂപീകരണവും ലോഗോ പ്രകാശവും 15 ദിവസത്തിനുള്ളിൽ നടക്കുന്നതാണ്.ഈരാറ്റുപേട്ട വ്യാപാരഭവനിൽ ചേർന്ന ആദ്യ ആലോചനയോഗം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു നഗരസഭ അധ്യക്ഷ സുഹ്റ അബ്ദുൽ ഖാദറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസ് സ്വാഗതം ആശംസിച്ചു.
ഈരാറ്റുപേട്ട ബ്ലോക്ക് പ്രസിഡൻറ് ശ്രീകല ടീച്ചർ, തിടനാട് പ്രസിഡൻറ് വിജി ജോർജ്, തലപ്പലം പഞ്ചായത്ത് പ്രസിഡണ്ട് അനുപമ വിശ്വനാഥ് , നഗരസഭ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി എം അബ്ദുൽ ഖാദർ, ആൻസർ പുള്ളോലിൽ ,വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻറ് എ.എം. എ ഖാദർ ,നഗരസഭ കൗൺസിലർമാരായ അനസ് പാറയിൽ, ഹബീബ് കപ്പിത്താൻ,
സജീർ ഇസ്മായിൽ, അബ്ദുല്ലത്തീഫ്, അൻസൽന പരീക്കുട്ടി, നൗഫിയ ഇസ്മായിൽ, ലീന ജെയിംസ്, ഫാത്തിമ ഷാഹുൽ, ഫാത്തിമ മാഹീൻ ,വിവിധ കക്ഷി നേതാക്കളായ അൻവർ അലിയാർ ,അനസ് നാസർ, നൗഫൽ ഖാൻ, ജെയിംസ് വലിയവീട്ടിൽ, മാഹിൻ തലപ്പള്ളി, റഫീഖ് പട്ടരുപറമ്പിൽ ,റാസി ചെറിയവല്ലം, പി.എച്ച് നൗഷാദ്, ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. വി. പി നാസർ വിവിധ യുവജന സന്നദ്ധ സംഘടന നേതാക്കളും പത്രപ്രവർത്തകരും പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.