കോട്ടയം: പനച്ചിക്കാട് യുവാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിനേ തുടര്‍ന്ന് ടാറിട്ട റോഡില്‍ സോഡാക്കുപ്പികള്‍ അടിച്ച് പൊട്ടിച്ചിട്ടു.
കുഴിമറ്റം ഉമാ മഹേശ്വര ക്ഷേത്രത്തിലേക്കുള്ള റോഡിലാണ് 250 മീറ്ററോളം ദൂരത്തില്‍ കുപ്പിച്ചില്ല് കിടക്കുന്നത്. ക്ഷേത്രത്തിലേക്ക് ഭക്തജനങ്ങള്‍ വരുന്ന പ്രധാന പാതയായ എന്‍എസ്എസ് ഹൈസ്കൂള്‍-തുരുത്തിപ്പള്ളി റോഡില്‍ ആണ് കുപ്പിച്ചില്ലുകള്‍ ചിതറിക്കിടക്കുന്നത്. ഇതോടെ സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയിലാണ് നിലവില്‍ റോഡുള്ളത്.ഞായറാഴ്ച അർധരാത്രി 12.30ന് ശേഷമാണ് സംഭവം നടന്നത്. ക്ഷേത്രത്തില്‍ തിരുവാതിര ഉത്സവം നടന്നു വരുന്നതിനിട ഇവിടെയത്തിയ യുവാക്കളുടെ രണ്ട് സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു.
സംഘര്‍ഷത്തിനിടെ സമീപത്തെ കടയുടെ തിണ്ണയില്‍ രണ്ട് ട്രേകളിലായി സൂക്ഷിച്ചിരുന്ന മുഴുവന്‍ സോഡാക്കുപ്പികളും അക്രമികള്‍ അടിച്ച് പൊട്ടിക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.