ഗാന്ധിനഗർ : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും പട്ടാപ്പകൽ അഞ്ചു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
അതിരമ്പുഴ, തെള്ളകം ഭാഗത്ത് വാഴകാല വീട്ടിൽ ( ഏറ്റുമാനൂർ എം.എച്ച്.സി കോളനിയിൽ വാടകയ്ക്ക് താമസം ) അഷറഫ് എ.വി (42) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ രാവിലെ 11 മണിയോടെ ഭർത്താവിന് പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞുവന്നിരുന്ന മെഡിക്കൽ കോളേജ് burns യൂണിറ്റിന്റെ വരാന്തയിൽ ഇരുന്ന വീട്ടമ്മയുടെ കൈയിൽ നിന്നും വീട്ടമ്മ അല്പം മയങ്ങിയ സമയം കുട്ടിയെ എടുത്തുകൊണ്ട് കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു.കുഞ്ഞിന്റെ കരച്ചിൽ കേട്ട് അമ്മ ബഹളം വെച്ചതിനെ തുടർന്ന് ആശുപത്രി അധികൃതർ ഇയാളെ തടഞ്ഞു വയ്ക്കുകയും പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് ഗാന്ധിനഗർ പോലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്. ഓ ഷിജി കെ, എസ്.ഐ അനുരാജ് എം.എച്ച്, ജയൻ തുടങ്ങിയവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് ഗാന്ധിനഗർ സ്റ്റേഷനിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.