കടുത്തുരുത്തി; ഞങ്ങൾക്കു പേടി കൂടാതെ ഇരുന്നു പഠിക്കാനൊരു സ്കൂൾ കെട്ടിടം മതി.’ നവകേരള സദസിൽ സ്കൂൾ കെട്ടിടത്തിനായി നടപടിയുണ്ടാകും എന്ന പ്രതീക്ഷയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്ന പരിപാടിയിലേക്ക് കണ്ണുംനട്ട് കാത്തിരിക്കുകയാണ് കല്ലറ ഗവ. എസ്എം എൽപി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും നാട്ടുകാരും.
സ്കൂൾ കെട്ടിടം ജീർണ്ണാവസ്ഥയിൽ ആയതോടെ സ്കൂളിലെ കുട്ടികളെ സമീപത്തു തന്നെയുള്ള പ്രൈമറി സ്കൂളിന്റെ ക്ലാസ് മുറിയിലേക്കു മാറ്റിയാണ് ഇപ്പോൾ അധ്യാപകർ ഇപ്പോൾ കുട്ടികളെ പഠിപ്പിക്കുന്നത്. 100 വർഷം പഴക്കമുള്ള സ്കൂൾ കെട്ടിടം സർക്കാർ അവഗണനയുടെ വക്കിലാണ് ഇപ്പോൾ.മേൽക്കൂരയും ഭിത്തികളും തകർന്ന് കെട്ടിടം ഏതു നിമിഷവും നിലം പതിക്കാവുന്ന നിലയിലാണ്. കെട്ടിടം അപകടാവസ്ഥയിൽ ആയതോടെ സ്കൂളിനു പ്രവർത്തനാനുമതി നിഷേധിച്ചു. തുടർന്നു കുട്ടികളെ പ്രൈമറി വിഭാഗം കെട്ടിടത്തിലെ മുറികളിലേക്ക് മാറ്റുകയായിരുന്നു.
പിന്നാക്കമേഖലയിൽ നിന്നുള്ള 87 കുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നത്. അസൗകര്യങ്ങൾക്കു നടുവിൽ ഇടുങ്ങിയ ക്ലാസ് മുറികളിലാണു കുട്ടികളുടെ പഠനം. മേഖലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ സ്കൂൾ ഏതു നിമിഷവും തകർന്ന് വീഴാവുന്ന നിലയിലായിട്ടും അധികൃതരാരും തിരിഞ്ഞു നോക്കിയിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.