പാലാ :കേന്ദ്ര സർക്കാരിൻ്റെ വികസന ക്ഷേമപദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൻ്റെ ഭാഗമായി നടത്തപ്പെടുന്ന 'വികസിത് ഭാരത് സങ്കൽപ് യാത്ര' ( VBSY ) യുടെ കോട്ടയം ജില്ലയിലെ പര്യടന പരിപാടി 2023 പാലാ മുത്തോലിയിൽ ശ്രീ സുരേഷ് ഗോപി (മുൻ എം. പി ) ഉദ്ഘാടനം ചെയ്തു.
മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൺജീത് ജി മീനാഭവൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ അദ്ധ്യക്ഷൻ ലിജിൻലാൽ, ബിജെപി മാധ്യമേഖല പ്രസിഡന്റ് എൻ ഹരി, ഡോ. ജയലക്ഷ്മി, ജെ ശിവകുമാർ, അജയ് പ്രകാശ് ഡി എസ്, റെജി വർഗീസ് പോൾസൺ, ലിൻസി പാമ്പ്ലാനി അഡ്വ.ജി അനീഷ്, ബിജു പുളിക്കകണ്ടം തുടങ്ങിയവർ പരുപാടിയിൽ പങ്കെടുത്തു.ജില്ലാ ലീഡ് ബാങ്കിൻ്റെ നേതൃത്വത്തിൽ നബാർഡ് , കൃഷി ,കർഷക ക്ഷേമ മന്ത്രാലയം , വിവിധ സർക്കാർ വകുപ്പുകൾ എന്നിവയുടെ സഹകരണത്തോടെയാണ് യാത്രയുടെ പര്യടനം നടത്തപ്പെടുന്നത്.വിവിധ പദ്ധതികളെക്കുറിച്ചുള്ള സംശയ നിവാരണം നടത്തുവാനും ഈ അവസരം പ്രയോജനപ്പെടുത്താമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.