ഉണ്ണിയേശുവിന്റെ തിരുപ്പിറവിയും ജൂബിലി തിരുനാളും വർണ്ണാഭമാക്കാൻ പാലാ നഗരം ഒരുങ്ങിത്തുടങ്ങി.

പാല : ഉണ്ണിയേശുവിന്റെ തിരുപ്പിറവിയും ജൂബിലി തിരുനാളും വർണ്ണാഭമാക്കാൻ പാലാ നഗരം ഒരുങ്ങിത്തുടങ്ങി.

നക്ഷത്രങ്ങളും പുല്‍ക്കൂടുകളും സാന്താക്ലോസും കണ്ണഞ്ചിപ്പിക്കുന്ന എല്‍ഇഡി ബള്‍ബുകളുടെ വര്‍ണവിസ്മയവുമായി വ്യാപാര സ്ഥാപനങ്ങളില്‍ പ്രത്യേക ക്രിസ്മസ് കോര്‍ണറുകളൊരുങ്ങി.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വിലയില്‍ വലിയ വ്യതിയാനമില്ലാതൊണ് ക്രിസ്മസ് ഉത്പന്നങ്ങള്‍ ഇത്തവണ വിപണിയിലെത്തിയിരിക്കുന്നത്. ഡിസംബര്‍ എത്തുന്നതോടെയാണ് ക്രിസ്മസ് കോര്‍ണറുകളില്‍ തിരക്കു വര്‍ധിക്കുന്നത്.

ക്രിസമ്‌സ് രാവുകളില്‍ വീടുകള്‍ അലങ്കരിക്കാനായി ഇപ്പോള്‍തന്നെ ആളുകള്‍ പല ഉത്പന്നങ്ങളും വാങ്ങിത്തുടങ്ങി. വരും ദിവസങ്ങളില്‍ വിപണിയില്‍ തിരക്കു കൂടുമെന്നതിനാല്‍ പരമാവധി വില്പന കൊഴുപ്പിക്കാനുള്ള ഒരുക്കത്തിലാണ് വ്യാപാരികള്‍.

പതിവു പോലെ പല വര്‍ണങ്ങളിലുള്ള നക്ഷത്രങ്ങളും പുല്‍ക്കൂടുകളുമാണ് വില്പനയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ക്രിസ്മസ് ഉത്പന്നങ്ങള്‍. പേപ്പര്‍ നക്ഷത്രങ്ങളെ അപേക്ഷിച്ച് എല്‍ഇഡി നക്ഷത്രങ്ങള്‍ക്കാണ് ആവശ്യക്കാര്‍ ഏറെ.

വീടു മുഴുവന്‍ അലംകൃതമാകുമെന്നതിനാലാണ് എല്‍ഇഡി ബള്‍ബുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയുള്ളത്. കൂടാതെ ഇതു സൂക്ഷിച്ചുവച്ചാല്‍ വീണ്ടും ഉപയോഗിക്കാനാവും. അഞ്ചു രൂപ മുതലുള്ള ചെറിയ പേപ്പര്‍ നക്ഷത്രങ്ങള്‍ മുതല്‍ 300 രൂപ വരെയുള്ളവ വിപണിയിലുണ്ട്.

എല്‍ഇഡി നക്ഷത്രങ്ങള്‍ക്ക് 110 മുതല്‍ 2000 രൂപ വരെയാണ് വില. തിരുപ്പിറവിയുടെ ഓര്‍മ പുതുക്കുന്‌പോള്‍ നക്ഷത്രവിളക്കുകള്‍ കഴിഞ്ഞാല്‍ ആവശ്യക്കാര്‍ ഏറെയുള്ളത് പുല്‍ക്കൂടുകള്‍ക്കും ക്രിസ്മസ് സെറ്റുകള്‍ക്കുമാണ്.

കേരളത്തില്‍ കുടില്‍വ്യവസായമായി ക്രിസ്മസ് കാലത്തെ വില്പനക്കായി പുല്‍ക്കൂടുകള്‍ നിര്‍മിക്കുന്നുണ്ട്. ഇത്തരം റെഡിമെയ്ഡ് പുല്‍ക്കൂടുകള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍.

നിര്‍മാണത്തിലെ പുതുമയും കൂടുതല്‍ കാലം ഈടു നില്‍ക്കുന്നതുമാണ് റെഡിമെയ്ഡ് പുല്‍ക്കൂടുകളുടെ ആകര്‍ഷണം. ചൂരലിലാണ് ഇപ്പോള്‍ പുല്‍ക്കൂടുകള്‍ കൂടുതലായി നിര്‍മിക്കുന്നത്. വിപണിയില്‍ 500 രൂപ മുതല്‍ 1600 രൂപ വരെയുള്ള റെഡിമെയ്ഡ് പുല്‍ക്കൂടുകള്‍ വില്പനയ്ക്കായുണ്ട്.

പുല്‍ക്കൂടുകളില്‍ സ്ഥാപിക്കുന്ന രൂപങ്ങളുടെ സെറ്റിന് 200 രൂപ മുതല്‍ വിലയുണ്ട്. പ്ലാസ്റ്റര്‍ ഓഫ് പാരീസിലും പോളി മാര്‍ബിളിലും ചൈനാനിര്‍മിതമായ ക്രിസ്മസ് സെറ്റുകളാണ് വിപണിയില്‍ ഉള്ളത്.

പോളി മാര്‍ബിളില്‍ നിര്‍മിച്ച സെറ്റുകള്‍ക്ക് 8000 രൂപ വരെ വിലയുണ്ട്. 18,000 രൂപ വരെ വിലയുള്ള ഇംപോര്‍ട്ടഡ് മെറ്റീരിയലില്‍ നിര്‍മിച്ച സെറ്റുകളും വിപണിയിലുണ്ട്. ഇതോടൊപ്പം 200 രൂപ മുതല്‍ 9000 രൂപ വരെ വിലയുള്ള ക്രിസ്മസ് ട്രീകളും വില്പനയ്ക്കായി എത്തിയിട്ടുണ്ട്.

രണ്ടടി മുതല്‍ 10 അടി വരെയാണ് ക്രിസ്മസ് ട്രീകളുടെ ഉയരം. സാന്താക്ലോസിന്റെ മുഖംമൂടിക്ക് 150 രൂപ മുതല്‍ 450 രൂപ വരെ വില നല്‍കണം. സാന്താക്ലോസ് തൊപ്പിക്ക് 15 രൂപ മുതലാണ് വില. സാന്താക്ലോസിന്റെ നീളന്‍ ചുവപ്പ് കുപ്പായത്തിന് 1500 രൂപ മുതല്‍ 2,500 രൂപ വരെയാണ് വില.

ഇതിനു പുറമേ വീടുകള്‍ അലങ്കരിക്കാനുള്ള മാല ബള്‍ബുകള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. 80 രൂപ മുതല്‍ 2000 രൂപ വരെയാണ് ഇവയുടെ വില.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !