പാലാ: നഗരസഭയിലെ ടി.ബി റോഡ് ഉൾപ്പെടെ ടാർ ചെയ്യാൻ വൈകിയതിനു കാരണം മഴ മാറാൻ വൈകിയതാണന്ന് ചെയർപേഴ്സൺ .നഗരസഭയിലെ തകരാറിലായ മുഴുവൻ റോഡുകളും മെയിൻ്റസ് നടത്തുന്നതിനായി 8 മാസം മുൻപ് തന്നെ ജില്ലാ ആസൂത്രണ സമിതിയുടെ അഗീകാരം നേടി ടെൻഡർ ചെയ്ത് വിവിധ കരാറുകാർ വേലകൾ ഏറ്റെടുത്തിരുന്നതാണ്.
സാധാരണ ഗതിയിൽ സെപ്റ്റംബർ മാസത്തോടെ മഴ ശമിക്കുന്നതാണ്. എന്നാൽ ഡിസംബറിൽ പോലും പല ദിവസങ്ങളിലും മഴ പെയ്യുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത് .ടാറിംഗ് ചെയ്യണമെങ്കിൽ തുടർച്ചയായി രണ്ട് ദിവസമെങ്കിലും മഴ മാറി നിന്നാൽ മാത്രമെ ടാറിംഗിൻ്റെ മുന്നൊരുക്കങ്ങൾ ചെയ്യാൻ കരാറുകാർക്ക് സാധിക്കുകയുള്ളു. മഴയത്ത് റോഡ് ചെയ്ത് പൊളിഞ്ഞ് പോയാൽ വ്യാപ്യകമായ പരാതിയും അഴിമതി ആരോപണവും ഉണ്ടാവാൻ സാധ്യതയുണ്ട്.അതു കൊണ്ട് മഴ പൂർണ്ണമായി മാറാതെ ടാറിംഗ് നടത്താൻ കരാറുകാരെ നിർബന്ധിക്കാൻ ഭരണനേത്യത്തിന് സാധിക്കില്ല.പാലാ ജൂബിലി തിരുനാളിന് മുൻപ് റ്റി.ബി റോഡ് ടാർ ചെയ്യാൻ കരാറുകാരൻ മുന്നൊരുക്കങ്ങൾ നടത്തിയെങ്കിലും മഴ ശക്തമായതിനാലാണ് നീണ്ടുപോയത്.
ജനങ്ങളുടെയും വ്യാപാരികളുടെയും ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയെങ്കിലും മറ്റൊരു മാർഗ്ഗമില്ലാത്തതിനാലാണ് താമസം നേരിട്ടത്. ഇതിൻ്റെ പേരിൽ സമരം നടത്തിയത് അവരുടെ അവകാശമായി മാത്രമെ കാണുന്നുള്ളു.ഇതിൻ്റെ പേരിൽ അല്ല മഴ മാറി നിൽക്കുന്നതിൻ്റെ പേരിലാണ് ടി ബി റോഡ് ടാർ ചെയ്യുന്നതെന്നും ചെയർപേഴ്സൻ ജോസിൻ ബിനോ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.