പിണറായി സർക്കാരിനെ UDF നാടുകടത്തി

കോട്ടയം: കേരളം ഭരിച്ചു മുടിച്ച് കടക്കണിയിൽ ആക്കിയ പിണറായി സർക്കാർ ജനസദസിന്റെ പേരിൽ നികുതി പണം ധൂർത്തടിച്ച് നടത്തിയ ജനവഞ്ചന യാത്ര അവസാനിച്ച ഇന്ന് യുഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പിണറായി വിജയനെയും മന്ത്രിമാരെയും പ്രതീകാത്മകമായി വിമാനത്തിൽ കയറ്റി നാടുകടത്തി പ്രതിഷേധിച്ചു.

കേരളത്തിലെ പാവപ്പെട്ടവർക്ക് ഒരു പ്രയോജനവും ലഭിക്കാത്ത വിനോദയാത്രയ്ക്കായി ഒരു കോടിയിലധികം രൂപ മുടക്കി രൂപകൽപ്പന ചെയ്ത ലക്ഷ്വറി ബസ് കെട്ടിവലിച്ച് ചവിട്ടി തകർത്തു പ്രവർത്തകർ പ്രതിഷേധം രേഖപ്പെടുത്തി.

യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിലിന്റെയും കൺവീനർ ഫിൽസൺ മാത്യൂസിന്റെയും നേതൃത്വത്തിൽ കോട്ടയം ഗാന്ധി സ്ക്വയറിനു മുന്നിൽ നടന്ന പ്രതിഷേധ സമരത്തിൽ ഡിസികെ സംസ്ഥാന പ്രസിഡണ്ട് സലിം പി മാത്യു, ആർ.എസ്.പി. ജില്ലാ സെക്രട്ടറി റ്റി.സി അരുൺ, പ്രിൻസ് ലൂക്കോസ്, സിബി ജോൺ, ബിനു ചെങ്ങളം, എസ്.രാജീവ്, ജോയി ചെട്ടിശ്ശേരിൽ, ഷാനവാസ് പാഴൂർ,

ഗൗരിങ്കർ, ബേബി തുപ്പലഞ്ഞിയിൽ, സാബു മാത്യു, എസ്.ഗോപകുമാർ, കുഞ്ഞുമോൻ ഒഴുകയിൽ, കുഞ്ഞ് കളപ്പുര, റ്റി.എസ്.അൻസാരി, സന്തോഷ് മൂക്കിലിക്കാട്ട്, ജയചന്ദ്രൻ ചീറോത്ത്, ഇട്ടി അലക്സ്, അലോഷ്യസ്, ബിനോയി ഉള്ളപള്ളി, റോബിൻ കുമർത്തും തുടങ്ങിയവർ സംസാരിച്ചു.

ഇനിയും പിണറായി സർക്കാർ ഭരണം തുടർന്നാൽ കേരളം മറ്റൊരു സോമാലിയ ആകും എന്നതിനാൽ പിണറായി സർക്കാരിനെ നാടുകടത്താൻ ജനങ്ങൾ തയ്യാറാവണം എന്ന മെസ്സേജാണ് ഈ സമരത്തലൂടെ നൽകിയിരിക്കുന്നത് എന്നും വിലക്കയറ്റം കൊണ്ടും,

കാർഷിക വിളകളുടെ വിലതകർച്ച മൂലവും ജനങ്ങൾ പൊറുതിമുട്ടി നിൽക്കുന്ന സഹചര്യത്തിൽ ക്രിസ്മസ് ചന്തയിൽ സബ്സിഡി നിരക്കിൽ നൽകേണ്ട സാധനങ്ങൾ നൽകാതെ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു .

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !