തൃശൂർ: അരിയങ്ങാടിയിലെ വ്യാപാര സ്ഥാപനത്തിൽനിന്നും പട്ടാപ്പകൽ രണ്ടു ലക്ഷത്തോളം രൂപ മോഷണം നടത്തിയ അന്ത:ജില്ല മോഷണസംഘത്തിലെ മൂന്നുപേരെ തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകി ന്റെ കീഴിലുള്ള ഷാഡോ പോലീസും തൃശ്ശൂർ ടൌൺ ഈസ്റ്റ് പോലീസും ചേർന്ന് ബാംഗ്ലൂരിൽനിന്നും അറസ്റ്റ് ചെയ്തു.
വിവിധ ജില്ലകളിൽ നിരവധി മോഷണ കേസുകളിൽ പ്രതികളായ കോട്ടയം കുമളി അമരാവതി സ്വദേശി പനംപറമ്പിൽ അലൻ തോമസ് , ഈരാറ്റുപേട്ട പനച്ചിക്കപ്പാറ സ്വദേശികളായ തെക്കേടത്ത് വീട്ടിൽ അമൽ ജോർജ്ജ് , എരട്ടേൽ വീട്ടിൽ അശ്വിൻ എന്നിവരാണ് പിടിയിലായത്.ഇക്കഴിഞ്ഞ ഡിസംബർ 17ന് പകൽ തൃശ്ശൂർ അരിയങ്ങാടിയിലെ പ്രിൻറിങ്ങ് സ്ഥാപനത്തിന്റെ ഓഫീസിന്റെ ഷട്ടർ പകുതി താഴ്തി, തൊഴിലാളികളും ഓഫീസ് ജീവനക്കാരും തൊട്ടടുത്ത അവരുടെ ഉടമസ്ഥതയിലുള്ള മറ്റൊരു സ്ഥാപനത്തിലേക്ക് പോയ സമയത്ത്-
ഓഫീസിന്റെ അകത്തുകടന്ന് മേശയിൽ സൂക്ഷിച്ചിരുന്ന രണ്ടു ലക്ഷത്തോളം രൂപ മോഷണം നടത്തിയ കേസിന്റെ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.