ചെന്നൈ: തമിഴ്നാടിന്റെ തെക്കൻ മേഖലകളിൽ വ്യാപകമായ തുടരുന്നു. മണിക്കൂറുകൾ നീണ്ട മഴയിൽ താഴ്ന്ന പ്രദേശങ്ങൾ മുഴുവനും വെള്ളത്തിനടിയിലായി.
കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ പ്രകാരം, തിരുനൽവേലി, തൂത്തുക്കുടി, കന്യാകുമാരി, തെങ്കാശി ജില്ലകളിൽ റെക്കോർഡ് മഴയാണ് അനുഭവപ്പെടുന്നത്.ഇടതടവില്ലാതെ കനത്ത മഴ തുടരുന്നതിനാൽ ഈ നാല് ജില്ലകളിലെ ബാങ്കുകൾക്ക് അടക്കം പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്.
ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ ജനജീവിതം ദുസ്സഹമായിട്ടുണ്ട്. തൂത്തുക്കുടിയിലേക്കുള്ള ഇൻഡിഗോ വിമാനങ്ങളും, വന്ദേഭാരതും അടക്കം 20 ട്രെയിനുകൾ ഇന്ന് റദ്ദ് ചെയ്തു.
മാഞ്ചൊലൈ മലയിലേക്കുള്ള യാത്രയ്ക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ, രക്ഷാ പ്രവർത്തനത്തിനായി 8 എഡിആർഎഫ് യൂണിറ്റുകളെയും ആയിരത്തിലേറെ ഫയർഫോഴ്സ് ജീവനക്കാരെയും ജില്ലകളിൽ വിന്യസിച്ചു.
മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം, മന്ത്രിമാർ ജില്ലകളിൽ എത്തി ദുരിതാശ്വാസ പ്രവർത്തനം ഏകോപിപ്പിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.