മലപ്പുറം: മധ്യപ്രദേശ്, രാജസ്ഥാന്, ചത്തീസ്ഗഢ് നിയമസഭാ തിഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയത്തിനുപിന്നാലെ രാഹുല്‍ഗാന്ധിയെ പരിഹസിച്ച് നിലമ്പൂര്‍ എം.എല്‍.എ പി.വി.അന്‍വര്‍.
പടനായകന് യുദ്ധം നയിക്കേണ്ടത് യുദ്ധഭൂമിയില്‍ നിന്നാണെന്നും വയനാട്ടില്‍ വന്നിരുന്നല്ലെന്നും ഫേയ്സ്ബുക്ക് കുറിപ്പിൽ അൻവർ പറയുന്നു. കടുത്ത പോരാട്ടം: സംഘപരിവാറിന്റെ രാജ്യത്തെ ഏറ്റവും വലിയ ശക്തികേന്ദ്രമായ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് എന്ന അടിക്കുറിപ്പോടെ രാഹുലിന്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചു.അന്‍വറിന്റെ ഫെയ്സ്ബുക്ക് കുറിപ്പുകളില്‍നിന്ന്
'ഈ മനുസന് തളരില്ല, കോണ്‍ഗ്രസ് തോല്‍ക്കില്ല, തിരിച്ച് വരും'.കേരളത്തിലെ കോണ്‍ഗ്രസുകാര്‍ വക, രാഹുല്‍ ഗാന്ധിയുടെ ഫോട്ടോയുമിട്ട്, ബി.ജി.എമ്മും ചേര്‍ത്ത് ഇനിയിപ്പോ ഈ ഡയലോഗിന്റെ വരവാണ്. പടനായകന് യുദ്ധം നയിക്കേണ്ടത് യുദ്ധഭൂമിയില്‍ നിന്നാണ്. ഇല്ലെങ്കില്‍ യുദ്ധം തോല്‍ക്കും. അല്ലാണ്ടെ വയനാട്ടില്‍ വന്നിരുന്നല്ല. 'വയനാട്ടിലല്ല, സംഘപരിവാര്‍ കോട്ട കെട്ടി താമസിക്കുന്നത്'.
മധ്യപ്രദേശ്, രാജസ്ഥാന്, ചത്തീസ്ഗഡ് എന്നിവിടങ്ങളില്‍ റീകൗണ്ടിങ്ങിന് സാധ്യത. കേരളത്തില്‍ നിന്നുള്ള പ്രഗത്ഭനായ ഒരു വക്കീല്‍ ഈ സംസ്ഥാനങ്ങളിലെ ഹൈക്കോടതികളിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് സൂചനകള്‍! ഇനി കളി മാറും. തീ പാറും..
എങ്ങനെ കോണ്‍ഗ്രസ്സ് ഈ നിലയിലായി? ബി.ജെ.പിക്ക് അധികാരം തങ്കതളികയില് വച്ച് നീട്ടി കൊടുത്തത് പി.വി.അന്‍വറാണോ. വിശദമായി നമ്മള്‍ക്ക് ഇതൊക്കെചര്ച്ച ചെയ്യാം.. വൈകിട്ട് എട്ട് മണിക്ക് ലൈവില്‍ വരാം.
ജനങ്ങളില്‍ നിന്ന് കോണ്‍ഗ്രസ്സ് എന്നേ അകന്നിട്ടുണ്ട്. അതിന്റെ സെക്കുലര്‍ ആശയങ്ങളില്‍ നിന്നും. എന്ന് മതേതര മുഖം തിരികെ പിടിക്കുന്നോ, അന്നേ കോണ്‍ഗ്രസ്സ് രക്ഷപെടൂ. അതിനൊക്കെ പകരം അന്‍വറിനെയും ഈ നാട്ടിലെ കമ്മ്യൂണിസ്റ്റുകാരേയും തെറി പറഞ്ഞിട്ട് കാര്യമില്ല, അൻവറിന്റെ ഫേയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.