കെപിസിസി നേതൃത്വം പരാജയമാണെന്ന് രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ

തിരുവനന്തപുരം: സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തിനെതിരേ വിമർശനവുമായിമുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ.

കെപിസിസി യോഗത്തിലായിരുന്നു സുധാകരന്‍റെ രൂക്ഷ വിമർശനം. കെപിസിസി നേതൃത്വം പരാജയമാണ് യോഗത്തിലദ്ദേഹം തുറന്നടിച്ചു. നേതാക്കൾ പാർട്ടിക്ക് വേണ്ടിയല്ല പ്രവർത്തിക്കുന്നത്. അവരവർക്കു വേണ്ടിയാണ്.

പാർട്ടിയിലിപ്പോൾ കൂടിയാലോചനകളില്ല. 2 ഗ്രൂപ്പുകളുണ്ടായിരുന്ന കോൺഗ്രസ് ഇപ്പോൾ 5 ഗ്രൂപ്പുകളായി മാറിയെന്നും സുധീരൻ ആരോപിച്ചു.2016 ലെ പരാജയ കാരണത്തെകുറിച്ചു സുധീരൻ വിവരിച്ചു.2016 ൽ തോറ്റതിന് സ്ഥാനാർഥി നിർണയവും കാരണമായി. പരാജയകാരണം വിവരിച്ച് കത്ത് നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും സുധീരന്‍ യോഗത്തില്‍ പറഞ്ഞു.

സോണിയ ഗാന്ധിക്ക് നൽകിയ കത്തും സുധാകരൻ യോഗത്തിൽ വായിച്ചു. ഇതിനിടെ, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ചികിത്സക്കായി പത്തു ദിവസത്തെ അവധിയില്‍ പോകുകയാണെന്ന് യോഗത്തില്‍ അറിയിച്ചു. എന്നാല്‍, പകരം ചുമതല നല്‍കുന്ന കാര്യം കെപിസിസി യോഗത്തില്‍ തീരുമാനിച്ചില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !