കോട്ടയം :കടുത്തുരുത്തി ഗ്രാമപഞ്ചായത്തിലെ ടൂറിസം ഫെസ്റ്റ് ഇന്നു മുതൽ 31 വരെ എഴുമാന്തുരുത്തിൽ നടക്കും. കടുത്തുരുത്തി എംഎൽഎ. അഡ്വ. മോൻസ് ജോസഫ് ഇന്ന് വൈകുന്നേരം അഞ്ച് മണിയ്ക്ക് ഉദ്ഘാടനം ചെയ്യും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ബി. സ്മിത അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ആമുഖ പ്രഭാഷണം നടത്തും. ചലച്ചിത്ര ഗാനരചയിതാവ് അജീഷ് ദാസൻ മുഖ്യതിഥിയാകും. ഉത്തരവാദിത്ത ടൂറിസം മിഷൻ സ്റ്റേറ്റ് കോ- ഓർഡിനേറ്റർ രൂപേഷ് കുമാർ വിഷയാവതരണം നടത്തും.ടൂറിസം കയാക്കിങ്, ചെറു വള്ളംകളി മത്സരം, ചൂണ്ടയിടീൽ മത്സരം, വലവീശൽ മത്സരം, കൊതുമ്പ് വള്ളങ്ങളുടെ മത്സരം എന്നിവയുണ്ടാകും. കൂടാതെ ഫുഡ് ഫെസ്റ്റ്, നാടൻ വിഭവങ്ങളുടെ പ്രദർശനവും വിൽപനയും കാർഷികമേള,
ആമ്പൽ വസന്തം, ഉത്തരവാദ ടൂറിസം ഉൽപന്നങ്ങൾ, കരകൗശല ഉൽപന്നങ്ങൾ, കുടുംബശ്രീ ഉൽപന്നങ്ങൾ എന്നിവയുടെ പ്രദർശനവും വിൽപനയും ഫെസ്റ്റിനോട് അനുബന്ധിച്ച് സംഘടിപ്പിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.