ബൈക്ക് നീക്കി വെച്ചത് പ്രകോപനം ' കോടഞ്ചേരിയില്‍ അച്ഛനെയും മകനെയും അയല്‍വാസി വെട്ടിപരിക്കേല്‍പിച്ചു.

കോഴിക്കോട്: കോടഞ്ചേരിയില്‍ അച്ഛനെയും മകനെയും അയല്‍വാസി വെട്ടിപരിക്കേല്‍പിച്ചു.

മൈക്കാവ് സ്വദേശി അശോക് കുമാര്‍, മകന്‍ ശരത്ത് എന്നിവര്‍ക്കാണ് അരിവാള്‍കൊണ്ട് വെട്ടേറ്റത്. ബൈക്ക് റോഡില്‍ നിന്ന് നീക്കി വെച്ചതിന് അയല്‍വാസിയായ ബൈജുവാണ് അക്രമം നടത്തിയത്.

കോടഞ്ചേരി മൈക്കാവ് കാഞ്ഞിരാട് മാടപ്പാട്ട് അശോക് കുമാര്‍, മകന്‍ ശരത്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു സംഭവം. അയല്‍വാസിയും കര്‍ഷക കോണ്‍ഗ്രസ് നേതാവുമായ കിഴക്കേടത്ത് ബൈജു ആണ് അരിവാള്‍ കൊണ്ട് ഇവരെ വെട്ടിയത്.

അശോക് കുമാറിന്റെ വീട്ടിലേക്ക് കോണ്‍ക്രീറ്റിനുള്ള സാധനങ്ങളുമായി വന്ന ലോറി കടന്നു പോകാന്‍ വേണ്ടി റോഡിലുണ്ടായിരുന്ന ബൈജുവിന്റെ ബൈക്ക് നീക്കി വെച്ചതാണ് അക്രമത്തിന് കാരണമായത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !