ആലപ്പുഴ: ഒന്നരവയസ്സുകാരനെ അമ്മയുടെ സുഹൃത്ത് ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. ആലപ്പുഴ കുത്തിയതോട് സ്വദേശിയുടെ മകനെയാണ് അമ്മയുടെ ആണ്‍സുഹൃത്ത് മര്‍ദിച്ചത്.
പരിക്കേറ്റ കുട്ടിയെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്തു.ഒന്നരവയസ്സുകാരന്റെ മാതാപിതാക്കള്‍ പിരിഞ്ഞുതാമസിക്കുകയാണ്. അമ്മയ്ക്കൊപ്പമായിരുന്നു കുഞ്ഞ് താമസിച്ചിരുന്നത്.കഴിഞ്ഞദിവസം അമ്മയുടെ സുഹൃത്താണ് കുഞ്ഞിനെ അച്ഛന്റെ വീട്ടില്‍ ഏല്‍പ്പിച്ചത്. തുടര്‍ന്ന് കൈയുയര്‍ത്താന്‍ വേദനയുണ്ടെന്ന് കുഞ്ഞ് പറഞ്ഞു. ഇതോടെ അച്ഛന്റെ ബന്ധുക്കള്‍ പരിശോധിച്ചപ്പോഴാണ് ദേഹമാസകലം മര്‍ദനമേറ്റ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ടത്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ കൈയ്ക്ക് പൊട്ടലുണ്ടെന്നും കണ്ടെത്തി. ഇതോടെ കുടുംബം പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
അമ്മയുടെ സുഹൃത്താണ് ഒന്നരവയസ്സുകാരനെ മര്‍ദിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. ബന്ധുക്കള്‍ ചോദിച്ചപ്പോള്‍ ഒന്നരവയസ്സുകാരനും ഇതേകാര്യമാണ് വെളിപ്പെടുത്തിയത്.
അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കുഞ്ഞില്‍നിന്നും കൂടുതല്‍വിവരങ്ങള്‍ ചോദിച്ചറിയും. ആശുപത്രിയില്‍നിന്നുള്ള റിപ്പോര്‍ട്ടും തേടും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.