തിരുവനന്തപുരം:രാജിവച്ച മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകൾക്ക് ആജീവനാന്ത പെൻഷൻ ഉറപ്പാക്കുന്നത് ധൂർത്തെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ.
ആയിരത്തി അറുനൂറോ എഴുന്നൂറോ ക്ഷേമപെൻഷൻ വിതരണം ചെയ്യാൻ ഇല്ലെന്ന് പറയുന്ന സർക്കാർ വേണ്ടപ്പെട്ടവർക്ക് വാരിക്കോരി നൽകുന്നു. കേന്ദ്രം ഞെരുക്കുന്നുവെന്ന് പരാതി പറയുന്നവർ കേന്ദ്രത്തിൽ നിന്ന് കിട്ടുന്നതെല്ലാം മേടിച്ച് ആവശ്യക്കാരെ ജീവിതകാലം മുഴുവൻ തീറ്റിപ്പോറ്റാനുള്ള വഴി നോക്കുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നുവെന്ന് ചീഫ് സെക്രട്ടറി തന്നെ സത്യവാങ്ങ്മൂലം നൽകിയതാണ്. അപ്പോഴാണ് സർക്കാർ ഈ ധൂർത്തുമായി ഇറങ്ങിയിരിക്കുന്നതെന്നും വി.മുരളീധരൻ വിമർശിച്ചു.മാർക്സിസ്റ്റുകാർക്ക് വാരിക്കോരി കൊടുക്കാൻ പണമുണ്ട്; ക്ഷേമപെൻഷനുകൾക്ക് ഇല്ല : വി.മുരളീധരൻ
0
ഞായറാഴ്ച, ഡിസംബർ 31, 2023
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.