കടുത്തുരുത്തി തളിയില്‍ മഹാദേവ ക്ഷേത്രത്തില്‍ 18-ന് കൊടിയേറും

കടുത്തുരുത്തി:  തളിയില്‍ മഹാദേവ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ഉത്സവത്തിന് 18-ന് കൊടിയേറും. 27-ന് ആറാട്ടോടു കൂടി ഉത്സവം സമാപിക്കും.

18-ന് രാവിലെ ഒന്‍പതിനും 10-നും മധ്യേ ക്ഷേത്രംതന്ത്രി മനയത്താറ്റില്ലത്ത് ചന്ദ്രശേഖരന്‍ നമ്പൂതിരിയുടെയും മേല്‍ശാന്തി സന്തോഷ് നമ്പൂതിരിയുടെയും മുഖ്യകാര്‍മികത്വത്തില്‍ ഉത്സവത്തിന് കൊടിയേറും. 

തുടര്‍ന്ന്് 10-ന് കലാവേദിയില്‍ മനു പിള്ളയും എസ്. ഗായത്രിയും ചേര്‍ന്ന് ഭദ്രദീപ പ്രകാശനം നടത്തും. രാത്രി ഏഴിന് മോഹിനിയാട്ടം, എട്ടിന് നൃത്തനൃത്യങ്ങള്‍, 19-ന് വൈകീട്ട് അഞ്ചിന് കാഴ്ചശ്രീബലി, താലപ്പൊലി, രാത്രി ഏഴിന് തിരുവാതിര, 7.30-ന് ചാക്യാര്‍കൂത്ത്, 20-ന് രാത്രി ഏഴിന് തിരുവാതിര, വീരനാട്യം, 8.15-ന് ഭക്തിഗാനസുധ, 21-ന് രാത്രി ഏഴിന് തിരുവാതിര, 7.30-ന് നൃത്തനാടകം, 22-ന് ഉച്ചയ്ക്ക് ഒന്നിന് ഉത്സവബലി, വൈകീട്ട് നാലിന് താലപ്പൊലി, രാത്രി 7.30-ന് ഭരതനാട്യം, 23-ന് രാത്രി 7.30-ന് നൃത്തസന്ധ്യ, ഒന്‍പതിന് കഥകളി, 24-ന് രാവിലെ 11-ന് സംഗീതസദസ്സ്, വൈകീട്ട് അഞ്ചിന് പാഠകം, 6.30-ന് ഋഷഭവാഹന എഴുന്നള്ളിപ്പ്, രാത്രി ഒന്‍പതിന് കഥകളി, 25-ന് രാത്രി ഏഴിനു തിരുവാതിര, 9.30-ന് വലിയ വിളക്ക്, 26-ന് വൈകീട്ട് 4.30-ന് പകല്‍പ്പൂരം, 9.30-ന് പള്ളിവേട്ട എഴുന്നള്ളിപ്പ്, 27-ന് രാവിലെ 8.30-ന് മെഗാ ഭക്തിഗാനമേള, വൈകീട്ട് അഞ്ചിന് കൊടിയിറക്ക്, 5.30-ന് ആറാട്ട് പുറപ്പാട്, രാത്രി ഒന്‍പതിന് ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !