കോഴിക്കോട്: വെല്ലുവിളി ഏറ്റെടുക്കുന്നു എന്നു പറയുന്ന ഗവര്‍ണറുടേത് നിലവാരമില്ലാത്ത നടപടിയെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ.
ഗവര്‍ണര്‍ ധൈര്യശാലിയാണെങ്കില്‍ താമസിക്കുന്ന ഗസ്റ്റ് ഹൗസിലെ ആളുകളെ ഒഴിപ്പിക്കുന്നത് എന്തിനാണെന്നും ആര്‍ഷോ ചോദിച്ചു.
ഗവര്‍ണറെ ആക്രമിക്കാനല്ല എസ്എഫ്ഐ വന്നിരിക്കുന്നത്. സര്‍വകലാശാലയെ തകര്‍ക്കാന്‍ ചാന്‍സലര്‍ തന്നെ രംഗത്തുവരികയാണ്, അതിനെ ചെറുക്കാനുള്ള പ്രതിഷേധമാണ് എസ്എഫ്ഐ നടത്തുന്നത്.
എസ്എഫ്ഐ പ്രവര്‍ത്തകരെ ഗുണ്ട, ക്രിമിനില്‍ എന്നൊക്കെയാണ് അദ്ദേഹം ആവര്‍ത്തിച്ച് വിളിക്കുന്നത്. ഇതുകൊണ്ടും തങ്ങളെ പ്രകോപിതരാക്കാം എന്ന് കരുതേണ്ടതില്ല.
കീലേരി അച്ചുനിലവാരത്തില്‍ പ്രകോപനം ഉണ്ടാക്കാനാണ് ശ്രമമെങ്കില്‍ അതിന് എസ്എഫ്ഐ വഴങ്ങില്ല. ഗവര്‍ണര്‍ക്കെതിരെ തീഷ്ണമായ പ്രതിഷേധം നടത്തുമെന്നും ആര്‍ഷോ പറഞ്ഞു.
അതേസമയം, തന്റെ വാഹനം തടയാന്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ എത്തിയാല്‍ ഇനിയും പുറത്തിറങ്ങുമെന്നും തനിക്ക് ഭയമില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു. പ്രതിഷേധിക്കുമെന്നും എന്നാല്‍ തടയാനില്ലെന്നും ഇപ്പോള്‍ എസ്എഫ്ഐ പറയുന്നു.
നേരത്തെ വാഹനം തടഞ്ഞതിലൂടെ വീഴ്ച വന്നിട്ടുണ്ടെന്ന് സമ്മതിക്കാന്‍ അവര്‍ ഇതുവരെ തയാറായിട്ടുണ്ടോ എന്നും ഗവര്‍ണര്‍ ചോദിച്ചു. കാലിക്കറ്റ് സര്‍വകലാശാലയിലെത്തുന്ന താന്‍ ഗസ്റ്റ് ഹൗസിലല്ല, ക്യാമ്പസില്‍ താമസിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി
സുരക്ഷയേക്കുറിച്ച് ഞാന്‍ കൂടുതല്‍ ചിന്തിക്കുന്നില്ല, അതിനേക്കുറിച്ച് പരാതിപ്പെട്ടിട്ടുമില്ല. ഞാന്‍ എന്തു ചെയ്യണമെന്ന് നിര്‍ബന്ധിക്കാന്‍ അവര്‍ക്കാകില്ല.
മുഖ്യമന്ത്രിയുടെ കാറിനടുത്തേക്ക് പോകാന്‍ അവര്‍ ആരെയെങ്കിലും അനുവദിക്കുമോ? തിരുവനന്തപുരത്ത് മാത്രമല്ല, നേരത്തെ കണ്ണൂരിലും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ശ്രമിച്ചതായി ഗവര്‍ണര്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.