കോട്ടയം: സപ്ലൈകോയിൽ സബ്സിഡി നിരക്കിലുള്ള സാധനങ്ങൾ വിതരണം ചെയ്യാതെ ക്രിസ്തുമസ് ചന്ത ഉദ്ഘാടനമാമാങ്കം നടത്തി ജനങ്ങളെ കബളിപ്പിച്ച സംസ്ഥാന സർക്കാർ പാവപ്പെട്ടവരോട് മാപ്പ് പറയണമെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.
നവകേരള സദസ് നാടകം അവസാനിച്ചിട്ടും സാധാരണക്കാരുടെ അടിയന്തര പ്രശ്നങ്ങൾക്ക് പോലും പരിഹാരമുണ്ടാക്കാൻ കഴിയാത്തതിനാൽ നവ കേരള സദസ് തട്ടിപ്പ് ആയിരുന്നുവെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണെന്നും സജി കുറ്റപ്പെടുത്തി.നവകേരള യാത്രയ്ക്കായി മുടക്കിയ കോടികൾ ഉപയോഗിച്ച് പാവപ്പെട്ടവന്റെ ക്ഷേമപെൻഷൻ വിതരണവും, ക്രിസ്തുമസിന് സബ്സിഡി നിരക്കിൽ ജനങ്ങൾക്ക് സാധനങ്ങൾ വിതരണം ചെയ്യുവാനുള്ള ആത്മാർത്ഥത പിണറായി സർക്കാർ കാണിക്കണമായിരുന്നുവെന്നും സജി അവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.