നന്മയുടെയും സ്‌നേഹത്തിന്റെയും സന്ദേശമായ ക്രിസ്തുമസിനെ വരവേൽക്കാൻ ലോകത്തെ മറ്റെല്ലായിടത്തുമെന്ന പോലെ നമ്മുടെ കേരളവും ഒരുക്കത്തിലാണ്.
നക്ഷത്ര വിളക്കുകളും വർണ്ണ ബൾബുകളും വീടുകളിലും തെരുവുകളിലും ഒരുക്കി ആഹ്ലാദത്തിമിർപ്പിലാണ് ലോകം.ക്രിസ്മസിനെ വരവേൽക്കാൻ വിപണികൾ ഒരുങ്ങി.
ക്രിസ്മസിന് വെറും ഒരാഴ്ച ബാക്കി നിൽക്കെ നക്ഷത്രങ്ങളും ക്രിസ്മസ് ട്രീയും എൽഇഡി ബൾബുകളുമായി വിപണി മിന്നിത്തിളങ്ങുകയാണ്.എൽഇഡി ട്രീകളാണ് ഇത്തവണത്തെ വിപണിയിലെ താരം, ഇതിനുപുറമെ, ഡെക്കറേഷൻ സാധനങ്ങളും കഴിഞ്ഞ വർഷത്തേക്കാൾ പുതുമയോടെയാണ് എത്തിയിട്ടുള്ളത്. ഡിസൈനോടുകൂടിയുള്ള ക്രിസ്മസ് തൊപ്പികൾ, നക്ഷത്ര കണ്ണടകൾ എന്നിവയും വിപണിയിലുണ്ട്.യുദ്ധം പിച്ചിച്ചീന്തിയിരിക്കുന്ന ഉക്രൈയിനിൽ തിരുപ്പിറിവിയിലേക്കുള്ള പ്രയാണം തീർച്ചയായും ഉണ്ടാകുമെന്ന് അവിടെയുള്ള ഫ്രാൻസിസ്ക്കൻ പ്രൊവിൻഷ്യാൾ ബെനെഡിക്ട് സ്വിദേർസ്കി പറയുന്നു.
അതേ സമയം ഇസ്രായേൽ-ഹമാസ് യുദ്ധത്തെത്തുടർന്ന് യേശുവിന്റെ ജന്മസ്ഥലത്തെ ജനങ്ങൾ ആഘോഷങ്ങൾ ഉപേക്ഷിക്കാൻ തീരുമാനിച്ചതിനെത്തുടർന്ന്, തിരുപ്പിറവി സ്‌ക്വയറിന് മുകളിൽ ഉത്സവ വിളക്കുകളും ആചാരപരമായ ക്രിസ്‌മസ് ട്രീയും ഒന്നും ഇല്ലാതെ,തികച്ചും നിശബ്ദമായ ക്രിസ്‌മസിനായി ബെത്‌ലഹേം ഒരുങ്ങുകയാണ്.
കാർഡുകൾ വിൽക്കുന്ന കടകളിൽ ഉണ്ണീശോയ്ക്കും തിരുകുടുംബത്തിനും വിലയിടിഞ്ഞിട്ട് വർഷങ്ങൾ എത്രയോ കഴിഞ്ഞു. നഗ്നചിത്രങ്ങളും അർ ദ്ധനഗ്നചിത്രങ്ങളും അശുദ്ധവചനങ്ങളും മുദ്രചെയ്ത കാർഡുകളും ക്രിസ്മസ് കാർഡുകൾ തന്നെ. പ്രേമിക്കുന്നവർക്കും കാമിക്കുന്നവർക്കും വികാരം പങ്കിടാനും കാർഡുകളുണ്ട്. ഉണ്ണി യേശുവിന്റെ കാർഡുകൾക്കിപ്പോൾ വിലയില്ല, ഭംഗിയുമില്ല.
രക്ഷകന്റെ പുൽക്കുടിലിലേക്ക് കടന്നുചെല്ലുവാൻ മനസ്സില്ലാതെ, ഹേറോദേസിന്റെ അരമനയ്ക്കു ചുറ്റും കണ്ണുനീരുമാത്രം നല്കുന്ന സന്തോഷങ്ങളുടെ ലഹരിയിൽ ആണോ നാമെന്ന് ചിന്തിക്കണം.
ഇന്ന് നാം മനുഷ്യരെ സ്നേഹിക്കുകയും വസ്തുക്കളെ ഉപയോഗിക്കുകയുമാണു ചെയ്യേണ്ടത്. അതിനു പകരമായി മനുഷ്യരെ ഉപയോഗിക്കുകയും വസ്തുക്കളെ സ്നേഹിക്കുകയും ചെയ്യുന്ന ഒരവസ്ഥയിലേക്ക് ഇന്നത്തെ ലോകം എത്തിച്ചേര്‍ന്നിട്ടില്ലേയെന്നു നാം സംശയിക്കേണ്ടിയിരിക്കുന്നു.
ഭീകരവാദം വളര്‍ത്തുകയും സമാധാനം കെടുത്തുകയും കലാപം വളര്‍ത്തുകയും ചെയ്യുന്ന ഒരു ലോകത്താണു നാം ഇന്ന് ജീവിക്കുന്നത്. അക്രമത്തിന്റെയും മതഭ്രാന്തിന്റെയും നിഴല്‍പ്പാടുകള്‍ പരക്കുന്നത് വ്യക്തികളുടേയും സമൂഹങ്ങളുടേയും പകയും സ്വാര്‍ത്ഥതയും മൂലമാണ്.
ഭീകരതയും അക്രമവും വെടിഞ്ഞ്, പൊറുക്കാനും ക്ഷമിക്കാനും തയ്യാറായി, ഒരുമയിലുംസഹിഷ്ണുതയിലും കഴിയുമ്പോള്‍ ക്രിസ്തുവിന്റെ സമാധാനം ലോകത്തു സംജാതമാവും, തീർച്ച .മെറി ക്രിസ്മസ്
ഫാ.പീറ്റർ പഞ്ഞിക്കാരൻ കപ്പൂച്ചിൻ,കാൽവരി ആശ്രമം,തൃശൂർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.