എൻഎസ്എസിനെതിരെ രൂക്ഷ വിമർശനവുമായി നാസർ ഫൈസി കൂടത്തായി

കോഴിക്കോട്: എൻഎസ്എസിനെതിരെ വിമർശനവുമായി നാസർ ഫൈസി കൂടത്തായി. എൻഎസ്എസ് ക്യാമ്പിലെ കുട്ടികളെ പഠിപ്പിക്കുന്നത് വിവാദമായ പാഠഭാഗമെന്ന് നാസർ ഫൈസി കൂടത്തായി പറഞ്ഞു.

സ്വവർഗരതിയെ ജനിതകമായി അവതരിപ്പിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചുഅധ്യാപകർക്ക് സർക്കാർ നൽകിയ ഗൈഡും മോഡ്യൂളും അത്യന്തം അപകടകരമെന്നും അദ്ദേഹം വിമർശിച്ചു. സ്വവർഗ രതി ജനിതമാണെന്ന് സമർത്ഥിക്കുന്നത് രാഷ്ട്രീയ അജണ്ടയെന്നും അദ്ദേഹം പ്രതികരിച്ചു.

നേരത്തെ ഇടതുപക്ഷ സംഘടനകള്‍ മിശ്ര വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന ആരോപണവുമായി നാസർ ഫൈസി കൂടത്തായി രംഗത്തെത്തിയിരുന്നു. ഈ വിഷയം നേരത്തെ തന്നെ പറയേണ്ടതായിരുന്നു.

സിപിഎം മിശ്ര വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇസ്ലാം മതം മിശ്ര വിവാഹത്ത അംഗീകരിക്കുന്നുമില്ല. അതിന് അനൂകുലമായ ഇടപെടലുകള്‍ പലഭാഗത്ത് നിന്നും ഉണ്ടായ കൂട്ടത്തില്‍ ഇടതുപക്ഷ സംഘടനകളും അതിന്റെ ഭാഗമായി എന്നുള്ളതുകൊണ്ടാണ് പ്രതികരിച്ചത്.

സംഘപരിവാർ സംഘടനകളുടെ ഇത്തരം പ്രവണതകള്‍ക്കെതിരെ രൂക്ഷമായ പ്രതികരണം ഉണ്ടായിട്ടുണ്ട്. ആർ എസ് എസ് പോലുള്ള സംഘടനകളാണ് നേരത്തെ ഇത്തരം പരിപാടികള്‍ നടത്തിയതെങ്കില്‍ മതനിരപേക്ഷ സംഘടനകള്‍ ഈ വിഷയത്തില്‍ ഇടപെടുന്നത് ആശ്വാസകരമല്ല.

വിവാഹം അടക്കമുള്ള വിഷയങ്ങളില്‍ രാഷ്ട്രീയ സംഘടനകള്‍ ഇടപെടാന്‍ പാടില്ലെന്നും നാസർ ഫൈസി പ്രതികരിച്ചിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !