തൊടുപുഴ; കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വയോധികന് മരിച്ചു.തൊടുപുഴ നഗരസഭയിലെ ഏഴാം വാര്‍ഡ് പട്ടാണികുന്നില് പുളിക്കല്‍ അസീസ് (പരീത് കുഞ്ഞ് -83) ആണ് മരിച്ചത്. ഹൃദ്രോഗ ബാധിതനായ അസീസിനെ കഴിഞ്ഞ ദിവസം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് വ്യാഴാഴ്ച അസീസിനെ തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.മൃതദേഹം പ്രത്യേക സുരക്ഷാ ക്രമീകണത്തോടെ സൂക്ഷിച്ചിരിക്കുകയാണെന്ന് ജില്ലാ ആശുപത്രി അധികൃതര്‍ പറഞ്ഞു. മൃതദേഹം വെള്ളിയാഴ്ച വൈകിട്ട് കാരിക്കോട് നൈനാര്‍ പള്ളിയില്‍ സംസ്കരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.