കോഴിക്കോട്: പ്രശസ്ത കാർട്ടൂണിസ്റ്റ് രജീന്ദ്രകുമാർ അന്തരിച്ചു. ഇന്ന് (തിങ്കൾ, ഡിസംബർ 25) വൈകീട്ടോടെയാണ് അന്ത്യം സംഭവിച്ചത്.
മാതൃഭൂമിയിൽ പരസ്യവിഭാഗത്തിലെ ജീവനക്കാരനാണ്. 59 വയസ്സായിരുന്നു.മാതൃഭൂമി ദിനപത്രത്തിലെ എക്സികുട്ടൻ എന്ന കാർട്ടൂൺ പംക്തി കൈകാര്യം ചെയ്തിരുന്നത് രജീന്ദ്രകുമാറാണ്.
ഈ പംക്തി ഏറെ ജനകീയമായിരുന്നു. പലപ്പോഴും എക്സികുട്ടനിൽ വന്ന കാർട്ടൂണുകൾ സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധ നേടുകയും ചർച്ചയാകുകയും ചെയ്തിട്ടുണ്ട്.നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാര്യ മിനി. മക്കള്‍: മാളവിക, ഋഷിക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.