പാലാ: എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ റബ്ബറിന് 250 രൂപ തറവില പ്രഖ്യാപിക്കുമെന്ന് ജോസ് കെ മാണി ഉൾപ്പെടെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പ്രകടനപത്രികയിൽ പ്രഖ്യാപിച്ച് അധികാരത്തിൽ വന്നവർ റബറിന്റെ ഉത്പാദന ചിലവായ 200 രൂപ പോലും കർഷകർക്ക് ലഭ്യമാക്കാതെ പാലായിൽ നടക്കുന്ന ജനസദസിൽ പങ്കെടുക്കുന്ന ജോസ് കെ മാണി കർഷക വഞ്ചനക്ക് കൂട്ട് നിൽക്കുകയാണെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.
ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്ന കെഎം മാണി സാർ തുടക്കം കുറിച്ച റബർ വില സ്ഥിരതാഫണ്ടും , കാരുണ്യ ചികിത്സാപദ്ധതിയും , പാലായിലെ ജനസദസിൽ പുനരാരംഭിക്കുവാൻ തീരുമാനമെടുപ്പിക്കാൻ ആർജ്ജവത്വം കാണിക്കണമെന്നും സജി ആവശ്യപ്പെട്ടു.ജോസ് കെ മാണിയും കൂട്ടരും കർഷക വഞ്ചനയ്ക്ക് കൂട്ടുനിൽക്കുന്നു : സജി മഞ്ഞക്കടമ്പിൽ
0
തിങ്കളാഴ്ച, ഡിസംബർ 11, 2023
വിലക്കയറ്റം കൊണ്ടും കാർഷിക വിളകളുടെ വില തകർച്ച കൊണ്ടും ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന ജനങ്ങൾക്ക് മുന്നിൽ ജനസദസുമായി കടന്നു വന്നിരിക്കുന്ന ഇടതുപക്ഷം ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും സജി കുറ്റപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.