പൊൻകുന്നം : വയോധികയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഇവരെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എലിക്കുളം വഞ്ചിമല ഭാഗത്ത് കിഴക്കയിൽ വീട്ടിൽ ജോസ് ആന്റണി (43) എന്നയാളെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കഴിഞ്ഞ ദിവസം തന്റെ അയൽവാസികൂടിയായ വയോധികയുടെ വീട്ടിൽ അതിക്രമിച്ചുകയറി ഇവരെ വടി കൊണ്ട് ആക്രമിക്കുകയും, വീട്ടിലെ റ്റി.വി അടിച്ചു തകർക്കുകയുമായിരുന്നു.പരാതിയെ തുടർന്ന് പൊൻകുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്. ഓ ദിലീഷ്. റ്റി, എസ്.ഐ അഭിലാഷ് എം.ഡി,എ.എസ്.ഐ മാരായ അജിത് കുമാർ, ബിനുമോൾ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.