ഇടുക്കി: അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതതോടെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ തുറക്കുന്നതിനുള്ള നീക്കം ഉപേക്ഷിച്ചു.
പ്രദേശത്ത് ലഭിച്ച മഴമൂലം അണക്കെട്ടിലേക്കുളള ജലപ്രവാഹം വർധിച്ചതിനാൽ ചൊവ്വ രാവിലെ 10 മുതൽ ഡാമിന്റെ സ്‌പിൽവേ ഷട്ടറുകൾ ഘട്ടംഘട്ടമായി തുറന്ന് പരമാവധി 10,000 ക്യുമെക്‌സ് ജലം പുറത്തേക്കൊഴുക്കുമെന്ന് തമിഴ്‌നാട് സർക്കാർ നേരത്തെ അറിയിച്ചിരുന്നു.
ഞായറാഴ്ച ഉച്ചയ്ക്കുശേഷം ആരംഭിച്ച മഴ ഇന്നലെയും തുടർന്നതോടെയാണു അണക്കെട്ടിൽ ജലനിരപ്പുയർന്നത്. എന്നാൽ ഇന്നു രാവിലെയോടെ മഴയ്ക്ക് അൽപം ശമനമായി. അണക്കെട്ടിലെ ജലനിരപ്പ് തിങ്കൾ വൈകിട്ട് നാലോടെ 138 അടി പിന്നിട്ടിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.