കോഴിക്കോട്: ഇടതുഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ കേരളം ഗവര്‍ണര്‍ക്കൊപ്പമെന്ന് കോഴിക്കോട് തെളിയിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസില്‍ കാലുകുത്തിക്കില്ലെന്നു ശപഥമെടുത്ത എസ്എഫ്ഐയെ മുട്ടുകുത്തിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇന്നലെ മിഠായിത്തെരുവിലൂടെ ജനങ്ങള്‍ക്കൊപ്പം നടന്നു.
കോഴിക്കോട്ടെ ഏറ്റവും തിരക്കേറിയ മിഠായിത്തെരുവില്‍ അര മണിക്കൂറിലേറെ ചെലവിട്ടപ്പോള്‍ സുരക്ഷയുടെ പേരില്‍ ആരെയും ഗവര്‍ണര്‍ അകറ്റി നിര്‍ത്തിയില്ല. ആരിഫ് മുഹമ്മദ് ഖാനെ ആരും ഭയന്നില്ല, ആരെയും അദ്ദേഹവും ഭയന്നില്ല.
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍, അമ്മമാര്‍, സഹോദരിമാര്‍… എല്ലാവരും അദ്ദേഹത്തിന്റെ അടുത്തെത്തി. കറുപ്പണിഞ്ഞവരെ വിലക്കിയില്ല. കുഞ്ഞുങ്ങളെ അദ്ദേഹം വാരിയെടുത്ത് ഓമനിച്ച് ഉമ്മവച്ചു. വിദ്യാര്‍ത്ഥികള്‍ സെല്‍ഫിയെടുക്കാന്‍ മത്സരിച്ചു.
ഇന്നലെ ഉച്ചയോടെ തിരക്കേറിയ മാനാഞ്ചിറ മൈതാനത്തെ റോഡിലിറങ്ങി നടക്കുമ്പോള്‍ തനിക്കു സുരക്ഷ വേണ്ടെന്ന് ഗവര്‍ണര്‍ പോലീസിനെ അറിയിച്ചിരുന്നു. ജനങ്ങള്‍ എന്നെ സംരക്ഷിക്കുമെന്നാണ് ഗവര്‍ണര്‍ പോലീസിനോടു പറഞ്ഞത്.
മിഠായിത്തെരുവിലെ എസ്.കെ. പൊറ്റെക്കാട്ട് പ്രതിമയുടെ അടുത്തിറങ്ങി തെരുവിലൂടെ നടന്നു. ”മധുരത്തിന് പ്രസിദ്ധമായ കേരളത്തിലെ മിഠായിത്തെരുവില്‍നിന്ന് ഹല്‍വ വാങ്ങാനാ
ണ്” വന്നതെന്നു പറഞ്ഞ ഗവര്‍ണറുടെ സാന്നിധ്യം ജനങ്ങളെ ആവേശഭരിതരാക്കി. അദ്ദേഹത്തെ സ്വീകരിക്കാന്‍ ഓരോരുത്തരുമെത്തി. കടകളിലേക്ക് സ്വാഗതം ചെയ്തു. സ്നേഹത്തോടെ നല്കിയ ഹല്‍വ രുചിച്ചു. മധുരത്തിനു പകരം ചിലര്‍ക്ക് ഗവര്‍ണര്‍ മുത്തം നല്കി. കടയുടമകളോടും ജീവനക്കാരോടും വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു.
സര്‍വകലാശാലാ ക്യാമ്പസുകളില്‍ കാലുകുത്തിക്കില്ലെന്ന എസ്എഫ്ഐ വെല്ലുവിളി സ്വീകരിച്ച് കോഴിക്കോട് സര്‍വകലാശാലാ ക്യാമ്പസില്‍ രാവും പകലും തങ്ങി സെമിനാറിലും പങ്കെടുത്ത് ജനപിന്തുണയും തനിക്കൊപ്പമെന്ന് തെളിയിച്ചാണ് ഗവര്‍ണര്‍ കോഴിക്കോട്ടുനിന്നു മടങ്ങിയത്.
ഗവര്‍ണറെ എതിരേറ്റ് ജനം
ആക്രമിക്കാനും കലാപമുണ്ടാക്കാനുമുള്ള സിപിഎമ്മിന്റെയും എസ്എഫ്ഐയുടെയും ശ്രമങ്ങളെ തുറന്ന് കാട്ടുന്നതായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സന്ദര്‍ശനം. എസ്എഫ്ഐ ഒരുക്കിനിര്‍ത്തിയ പ്രതിഷേധത്തൊഴിലാളികള്ക്കപ്പുറത്തേക്ക് പൊതുസമൂഹം ഗവര്‍ണറെ സന്തോഷത്തോടെയും അഭിമാനത്തോടെയും സ്വീകരിച്ചത് എസ്എഫ്ഐ കെട്ടിപ്പൊക്കിയ കുപ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തെളിയിച്ചു.
പോലീസ് സംരക്ഷണം ആവശ്യമില്ലെന്ന് തുറന്ന് പറഞ്ഞ് ഇന്നലെ ഉച്ചയോടെ ഗവര്‍ണര്‍ മിഠായിത്തെരുവിലൂടെ മുന്നോട്ട് നീങ്ങിയ ഗവര്‍ണര്‍ എസ്എഫ്ഐയുടെ വെല്ലുവിളി പുല്ലുപോലെ അവഗണിക്കുകയായിരുന്നു. ഇത് കേരളമാണെന്ന് പറഞ്ഞ് ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ചത് എസ്എഫ്ഐയും സിപി
എമ്മും മാത്രമായിരുന്നുവെന്നും വിദ്യാര്‍ത്ഥികളോ പൊതുസമൂഹമോ അതേറ്റെടുത്തില്ലെന്നും തെളിയിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഓരോ നീക്കവും. ജനങ്ങളാകട്ടെ സന്തോഷത്തോടെ ഗവര്‍ണറെ എതിരേറ്റു.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി ആസൂത്രണം ചെയ്തെത്തിയ എസ്എഫ്ഐ സംഘത്തിന്റെ കലാപത്തിനുള്ള ശ്രമവും ഗവര്‍ണര്‍ ഇല്ലാതാക്കി. സംസ്ഥാന സര്‍ക്കാറും സിപിഎമ്മും നേരിടുന്ന ഗുരുതരമായ പ്രതിസന്ധികളെ മറച്ചുവെയ്ക്കാനും രക്തസാക്ഷികളെ സൃഷ്ടിച്ച് കേരളത്തെ കലാപകലുഷിതമാക്കാനും അതുവഴി ഗവര്‍ണറെ പ്രതിസ്ഥാനത്ത് നിര്‍ത്താനുമായിരുന്നു സിപിഎം ശ്രമിച്ചത്.
മുഖ്യമന്ത്രിയും മന്ത്രിമാരും എസ്എഫ്ഐയുടെ അക്രമസമരത്തെ പിന്തുണച്ചു. എന്നാല്‍ വെല്ലുവിളികളെ സധൈര്യം നേരിട്ട് അക്രമികളുടെ കുതന്ത്രത്തെ പൊളിക്കുകയായിരുന്നു ഗവര്‍ണര്‍. കാമ്പസുകളില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന ധാര്‍ഷ്ട്യത്തെ നേരിടുകയും സര്‍വകലാശാല കാമ്പസില്‍ രണ്ടു ദിവസം താമസിക്കുകയും പൊതു പരിപാ
ടികളില്‍ പങ്കെടുക്കുകയും ചെയ്തുകൊണ്ട്, എതിര്‍പ്പ് തീര്‍ത്തും രാഷ്ട്രീയ പ്രേരിതമാണെന്ന് ജനങ്ങള്‍ക്ക് മുൻപാകെ തെളിയിക്കുകയായിരുന്നു ഗവര്‍ണര്‍. സര്‍വകലാശാലാ ചാന്‍സലര്‍ എന്ന നിലയ്ക്കുള്ള അധികരമെന്തെന്ന് അദ്ദേഹം തെളിയിച്ചു.
സര്‍വകലാശാല ക്യാമ്പസുകള്‍ക്കുള്ളില്‍ പ്രതിഷേധങ്ങള്‍ പാടില്ലെന്ന ഹൈക്കോടതി വിധി നടപ്പാക്കാന്‍ അദ്ദേഹം വൈസ്ചാന്സലറോട് ആവശ്യപ്പെട്ടു. ബാനറുകള്‍ പോലീസ് അഴിച്ചുമാറ്റിയത് സിപിഎം നേതൃത്വത്തിന് കനത്ത തിരിച്ചടിയായിരുന്നു.
സെമിനാറില്‍ അധ്യക്ഷത വഹിക്കാമെന്നേറ്റ വൈസ് ചാന്‍സലര്‍ അവസാന നിമിഷം പിന്‍വാങ്ങിയത് എസ്എഫ്ഐയുടെ സമ്മര്‍ദ്ദം മൂലമാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. അനധികൃത നിയമനങ്ങളടക്കം നിരവധി ക്രമക്കേടുകള്‍ ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെട്ടത്.
വൈസ്ചാന്‍സലര്‍ക്കെതിരെ നടപടികളുണ്ടാകുമെന്ന സൂചനയാണ് നല്‍കുന്നത്. കനത്ത പോലീസ് സംരക്ഷണത്തില്‍ കേരളം ചുറ്റുന്ന മുഖ്യമന്ത്രിയെ പരിഹസിക്കുന്നതായിരുന്നു പോലീസ് അകമ്പടി ആവശ്യമില്ലെന്നറിയിച്ച് ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന ഗവര്‍ണറുടെ യാത്ര.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.