ഇരിട്ടി: കർഷകനുവേണ്ടി സംസാരിച്ചപ്പോൾ തന്നെ രാഷ്ട്രീയക്കാരനായി ചിത്രീകരിക്കുകയായിരുന്നുവെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
കേരള കർഷക അതിജീവന സംയുക്തസമിതി (കാസ്സ്) ജില്ലാ കൺവെൻഷനും ജപ്തിവിരുദ്ധ സമരപ്രഖ്യാപനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.റബ്ബറിന് 350 രൂപയാക്കിയാൽ ഇതിന്റെ ഗുണം കേന്ദ്രത്തിലുള്ളവർക്ക് കിട്ടുമെന്ന് പറഞ്ഞപ്പോൾ എന്നെ ബി.ജെ.പി.ക്കാരനാക്കി.
നവകേരളയാത്രയിൽ മുഖ്യമന്ത്രി പൗരപ്രമുഖരുമായി നടത്തിയ ചർച്ചയിൽ റബ്ബർ ഉൾപ്പെടെയുള്ള കർഷകന്റെ ആവശ്യങ്ങൾ നടപ്പിലാക്കുമ്പോൾ യാത്ര മഹത്തായ യാത്രയാകുമെന്ന് പറഞ്ഞപ്പോൾ എന്നെ ഇടതുപക്ഷക്കാരനാക്കി.
കോൺഗ്രസുകാർക്ക് മറ്റുപല കാര്യങ്ങളും സംസാരിക്കാനുള്ളതുകൊണ്ട് അവരിതൊന്നും അറിയുന്നില്ല-മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.