പാലായിൽ ബൈക്ക് ഇടിച്ച് 73 കാരന് ദാരുണാന്ത്യം..

കോട്ടയം:പാലായിൽ ബൈക്ക് ഇടിച്ച് 73 കാരന് ദാരുണാന്ത്യം. പാലാ ളാലം പാലം ജംഗ്ഷനിൽ  ഇന്നെലെ വൈകുന്നേരം പത്തേ മുക്കാലോടെ റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ എതിരെ വന്ന ബൈക്ക് ഇടിച്ചാണ് മരണം സംഭവിച്ചത്.

അപകടത്തെ തുടർന്ന് പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.വേണു ഗോപാൽ (73) ആണ് മരണപ്പെട്ടത്.

അപകടത്തെ തുടർന്ന് പാലാ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു സംഭവത്തെക്കുറിച്ചു അന്വേഷിച്ചു വരികയാണെന്നും പാലാ പോലീസ് അറിയിച്ചു.

അതേ സമയം മരണപ്പെട്ട വ്യക്തിയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലന്നും കുടുംബാംഗങ്ങളെ  സംബന്ധിച്ച് അന്വേഷിച്ചു വരികയാണെന്നും പാലാ പോലീസ് അറിയിച്ചു. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ പോലീസ് ഉദ്യോഗസ്ഥരും രാത്രികാല യാത്രക്കാരും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അന്വേഷണ വൃത്തങ്ങൾ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !