ചെങ്ങന്നൂര്‍: നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി തൂണില്‍ ഇടിച്ച് യാത്രക്കാരനായ യുവാവ് മരിച്ചു.
പന്തളം കുളനട കൈപ്പുഴ കരയത്ത് കിഴക്കേതില്‍ രഞ്ജിത്ത് (32) ആണ് മരിച്ചത്. കഴിഞ്ഞ രാത്രി 10 മണിയോടെ എം.സി റോഡില്‍ മുളക്കുഴ കാരയ്ക്കാട് പെട്രോള്‍ പമ്പിന് സമീപമാണ് അപകടം നടന്നത്.ഗുരുതരമായി പരിക്കേറ്റ രഞ്ജിത്തിനെ ഉടന്‍ തന്നെ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ചെങ്ങന്നൂര്‍ പൊലിസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.