കോഴിക്കോട്: കേരളത്തെ ദ്രോഹിക്കുന്ന കേന്ദ്രനയത്തിനെതിരെ 'ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന' മുദ്രാവാക്യമുയര്‍ത്തി ജനുവരി 20ന് കാസര്‍കോട് മുതല്‍ തിരുവനന്തപുരംവരെ ഡി.വൈ.എഫ്.ഐ മനുഷ്യച്ചങ്ങല തീര്‍ക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് വി.വസീഫ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
20ന് വൈകീട്ട് അഞ്ചിനാണ് കാസര്‍കോട് റെയില്‍വേ സ്റ്റേഷൻമുതല്‍ തിരുവനന്തപുരം രാജ്ഭവൻവരെ മനുഷ്യച്ചങ്ങല തീര്‍ക്കുക. 3.30ന് ജില്ലതലങ്ങളില്‍ പൊതുയോഗവും 4.30ന് ട്രയല്‍ ചങ്ങലയും തീര്‍ക്കും.
ലാഭകരമായ ട്രെയിൻ സര്‍വിസുകളുടെ കാര്യത്തില്‍ സംസ്ഥാനാടിസ്ഥാനത്തില്‍ ഏറ്റവും മുന്നിലാണ് കേരളം. പക്ഷേ, കേരളത്തിലെ യാത്രക്കാര്‍ അര്‍ഹിക്കുന്ന യാത്രാസൗകര്യം നിഷേധിക്കപ്പെടുന്നു.
സ്ലീപ്പര്‍ കോച്ചുകള്‍ വെട്ടിക്കുറച്ച് പകരം എ.സി കോച്ചുകള്‍ കൊണ്ടുവരുന്നത് സാധാരണ ട്രെയിൻ യാത്രക്കാരോടുള്ള വെല്ലുവിളിയാണെന്ന് നേതാക്കള്‍ പറഞ്ഞു.
സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്, ട്രഷറര്‍ എസ്.ആര്. അരുണ്‍ ബാബു, വൈസ് പ്രസിഡന്റ് എല്‍.ജി. ലിജീഷ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.സി. ഷൈജു, സംസ്ഥാന കമ്മിറ്റി അംഗം നീനു എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ സംബന്ധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.