ന്യൂഡല്‍ഹി: കൂട്ടബലാത്സംഗ കേസില്‍ കൂട്ടുപ്രതിയായി സ്ത്രീയുണ്ടെങ്കില്‍ അവര്‍ക്കെതിരെ കേസെടുക്കാനാകുമോയെന്ന് സംശയം പ്രകടിപ്പിച്ച് സുപ്രീംകോടതി.
ജസ്റ്റിസ് ഋഷികേശ് റോയി, ജസ്റ്റിസ് സഞ്ജയ് കരോള്‍ എന്നിവരുടെ ബെഞ്ചാണ് ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത്. കൂട്ടബലാത്സംഗക്കുറ്റം, ഭീഷണിപ്പെടുത്തല്‍ തുടങ്ങി അഞ്ചോളം വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
2006ല്‍ പ്രിയ പട്ടേലും സ്റ്റേറ്റ് ഓഫ് എംപിയും തമ്മിലുള്ള കേസിലെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാരിക്ക് വേണ്ടി ഹാജരായ അഭിഭാഷകന് കോടതിയില്‍ വാദിച്ചത്.
ഐപിസി സെക്ഷന്‍ 375 പ്രകാരം ഒരു പുരുഷന് മാത്രമേ ബലാത്സംഗം ചെയ്യാന്‍ കഴിയൂ എന്ന് അന്നത്തെ സുപ്രീംകോടതി വിധിയിലുണ്ടായിരുന്നു. കേസ് നാല് ആഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കുമെന്ന് കോടതി പറഞ്ഞു. അതുവരെ ഹര്‍ജിക്കാരനെ അറസ്റ്റ് ചെയ്യരുതെന്നും കോടതി പറഞ്ഞു.
61 കാരിയുടെ അമേരിക്കയിലുള്ള മൂത്ത മകനുമായി പെണ്‍കുട്ടി ഫെയ്സ്ബുക്കിലൂടെ ഇഷ്ടത്തിലാവുകയും തുടര്‍ന്ന് ഓണ്‍ലൈനിലൂടെ വിവാഹം കഴിക്കുകയും ചെയ്തു. തുടര്‍ന്ന് ഭര്‍തൃമാതാവിനൊപ്പം പെണ്‍കുട്ടി താമസവും തുടര്‍ന്നു.
ഈ കാലഘട്ടത്തിലാണ് പോര്‍ച്ചുഗലിലുള്ള ഇളയ മകന് വീട്ടിലെത്തിയത്. ഇളയ മകന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുവെന്നും അതിന് മാതാവ് കൂട്ടു നിന്നുവെന്നുമാണ കേസ്. എന്നാല്‍ പ്രശ്നം പരിഹരിക്കുന്നതിനായി പഞ്ചായത്ത് കൂടുകയും 11 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയെന്നും വിധവ സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജിയില്‍ പറയുന്നു.
ഒന്നോ അതിലധികമോ വ്യക്തികള്‍ കൂട്ടം ചേര്‍ന്ന് ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യുകയോ ഒരു പൊതു ഉദ്ദേശം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുകയോ ചെയ്യുമ്പോള്‍, ആ വ്യക്തികളില്‍ ഓരോരുത്തരും ബലാത്സംഗ കുറ്റം ചെയ്തതായി കണക്കാക്കുകയും കഠിനമായ തടവിന് ശിക്ഷിക്കാമെന്നുമാണ് ഐപിസി 376 ഡി പ്രകാരം പറയുന്നത്.
ഇതില്‍ പ്രതിക്ക് ഇരുപത് വര്‍ഷം തടവോ ജീവപര്യന്തം തടവ് ശിക്ഷയോ പിഴയോ ലഭിച്ചേക്കാം. ജാമ്യാപേക്ഷയില്‍ കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി നാലാഴ്ചത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.