കൊച്ചി ബാംഗ്ലൂര്‍ വ്യവസായ ഇടനാഴി ഉടൻ പ്രവര്‍ത്തനം ആരംഭിക്കും: പി. രാജീവ്,,

പാലക്കാട് ജില്ലയുടെ മുഖച്ഛായ മാറ്റുന്ന കൊച്ചി ബാംഗ്ലൂര്‍ വ്യവസായ ഇടനാഴി ഉടൻ പ്രവര്‍ത്തനമാരംഭിക്കുമെന്ന് നിയമം, വ്യവസായം, കയര്‍ വകുപ്പ് മന്ത്രി പി.രാജീവ് .തൃത്താല മണ്ഡലം നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയില്‍ ആദ്യത്തെ ഡിജിറ്റല്‍ യൂണിവേഴ്സിറ്റി, ഡിജിറ്റല്‍ സയൻസ് പാര്‍ക്ക് എന്നിവ കേരളത്തിലാണ്. വിദ്യാര്‍ത്ഥികളുടെ കണ്ടെത്തലുകള്‍ ശരിയായ രീതിയില്‍ വ്യാവസായികമായി മാറ്റുന്നതിന് വേണ്ട സൗകര്യം ഒരുക്കുകയാണ് സര്‍ക്കാറെന്ന് മന്ത്രി പറഞ്ഞു. 

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രായോഗികമാക്യങ്ങള്‍ വരുത്താൻ സര്‍ക്കാറിന് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ ആദ്യത്തെ ഗ്രീൻ ഇന്നവേറ്റീവ് സെന്റര്‍ പാലക്കാട് ആണ് ആരംഭിക്കാൻ പോകുന്നത്. ആദ്യ സ്വകാര്യ വ്യവസായ പാര്‍ക്കും പാലക്കാടാണ്.

പ്രസവ സമയത്ത് രക്തസ്രാവം മൂലം ഉണ്ടാവുന്ന മരണം ഒഴിവാക്കുന്നതിനുള്ള ഉപകരണം, കിടപ്പ് രോഗികള്‍ക്ക് ആവശ്യമായ കിടപ്പുപകരണങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്ന യൂണിറ്റുകള്‍ പാലക്കാടാണ് വരുന്നത്. 

തൃത്താല മണ്ഡലത്തില്‍ ഏറെക്കാലമായി പ്രശ്നത്തിലുണ്ടായിരുന്ന മൂന്ന് കോളനികളുടെ പ്രശ്നം പരിഹരിച്ചതിന് ഈ നാട് തദ്ദേശസ്വയംഭരണ എക്സൈസ് മന്ത്രിയായ എം.ബി രാജേഷിന് നന്ദി പറയുകയാണെന്നും മന്ത്രി പറഞ്ഞു.

 ഒരു വിജ്ഞാന, വ്യവസായ മേഖലയല്‍ പ്രാധാന്യം നല്‍കുന്ന, സമൂഹത്തിലേക്ക്, വികസിത രാഷ്ട്രങ്ങളുടെ ജീവിതനിലവാരത്തിലേക്ക് കേരളത്തെ മാറ്റുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 

കേരളത്തിലെ അഭ്യസ്തവിദ്യരായ വീട്ടമ്മമാര്‍ക്ക് സ്ത്രീ ശാക്തീകരണത്തിനും സ്ത്രീകളുടെ ജീവിതം നിലവാരം വര്‍ദ്ധിപ്പിക്കുന്നതിനുമായി വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിന് അതിവേഗ കണക്ടിവിറ്റിയായി കെ ഫോണ്‍ ഇന്ത്യയില്‍ ആദ്യമായി കേരളത്തില്‍ നടപ്പാക്കുകയാണെന്നും മന്ത്രി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !